കേഡറ്റുകളുടെ സുരക്ഷ ചോദ്യചിഹ്നമാകുന്നു
കോഴിക്കോട് സംസ്ഥാനത്ത് എന്‍.സി.സി കേഡറ്റുകള്‍ക്കായി നടത്തുന്ന ക്യാംപുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് പരാതി. ക്യാംപുകള്‍ പട്ടാളക്കാരുടെ നിയന്ത്രണത്തില്‍ അതീവ സുരക്ഷിതമായി നടത്തണമെന്ന കാര്യം പലപ്പോഴും പാലിക്കപ്പെടാറില്ല. സീനിയര്‍ കേഡറ്റുകളാണ് ക്യാംപുകള്‍ നിയന്ത്രിക്കുന്നത്. പട്ടാള ചിട്ട പഠിപ്പിക്കാനെന്ന പേരില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ കേഡറ്റുകള്‍ മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് മിക്ക ക്യാംപുകളിലും പതിവാണെന്നും കേഡറ്റുകള്‍ പറയുന്നു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ 31 ാം എന്‍.സി.സി ബറ്റാലിയനിലെ ക്യാംപില്‍ വടകര സ്വദേശി അനസ് വെടിയേറ്റു മരിച്ചിരുന്നു. അതീവ സുരക്ഷയുള്ള ഫയറിങ് റേഞ്ചില്‍ നിന്നാണ് അനസിന് വെടിയേറ്റത്. ഓരോ കേഡറ്റിനും അഞ്ച് വീതം വെടിയുണ്ടണ്ടകളാണ് നല്‍കുന്നത്. ഇത് അഞ്ചും തീര്‍ന്നതിനു ശേഷമേ ഇവിടേക്കു മറ്റു കേഡറ്റുകളെ കടത്തിവിടാന്‍ പാടുള്ളു. എന്നാല്‍ നാലു പ്രാവശ്യം മാത്രം വെടിയുതിര്‍ത്തതിനു ശേഷം ഫയറിങ് റേഞ്ചിനുള്ളില്‍ നിന്ന് ടാര്‍ഗറ്റ് എടുക്കാന്‍ പറഞ്ഞയച്ചതു മൂലമാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്. ഇന്നലെ മരിച്ച ധനുഷ് കൃഷണയ്ക്കും ഇത്തരത്തിലാണ് വെടിയേറ്റതെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."