HOME
DETAILS

അപകടക്കെണിയൊരുക്കി കാഞ്ഞങ്ങാട് റെയില്‍വേ പ്ലാറ്റ്ഫോം

  
backup
June 27 2018 | 08:06 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d

 


കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയായി പ്ലാറ്റഫോമിലെ മരാമത്ത് പ്രവൃത്തി. റെയില്‍വേ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റുഫോമുകളിലെത്തുന്നവര്‍ക്കാണ് ഈ പ്രവൃത്തി അപകട ഭീഷണിയുയര്‍ത്തുന്നത്. രണ്ടും മൂന്നും ഫ്‌ളാറ്റ് ഫോമുകളില്‍ ട്രെയിന്‍ കയറിയിറങ്ങാന്‍ എത്തുന്നവര്‍ ശ്രദ്ധ തെറ്റിയാല്‍ ആഴമേറിയ കുഴിയില്‍ വീഴുമെന്ന സ്ഥിതിയിലാണിപ്പോള്‍.
മൂന്നാം നമ്പര്‍ ഫ്‌ളാറ്റ് ഫോമില്‍ പാകിയ സിമന്റ് സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലുമാണ്. മാത്രമല്ല യാത്രക്കാര്‍ ഈ പൊളിഞ്ഞ സ്ലാബുകളില്‍ കാല്‍ തട്ടി വീഴാന്‍ സാധ്യതയുണ്ട്. പുതുതായി നിര്‍മിക്കുന്ന മേല്‍ക്കൂരക്കായി മണ്ണെടുത്തത് കാരണമാണ് പ്ലാറ്റ് ഫോമില്‍ വലിയ കുഴികളും രൂപപ്പെട്ടത്. തൊട്ടടുത്ത് പ്ലാറ്റുഫോമില്‍ തന്നെ ഈ മണ്ണ് കൂട്ടിയിട്ട നിലയിലുമാണ്. കാലവര്‍ഷം കനത്തതോടെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞ് കവിഞ്ഞു.
മഴ ആരംഭിക്കുന്നതിന് മുന്‍പാണ് മേല്‍ക്കൂരയുടെ തൂണുകള്‍ക്കായി കുഴിയെടുത്തത്. മാസങ്ങളായിട്ടും ഈ പ്രവൃത്തി തീര്‍ക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ജോലി തീരെ നിന്ന മട്ടാണ്. എത്രകാലം റെയില്‍വേ സ്റ്റേഷന്‍ ഈ രൂപത്തില്‍ തുടരുമെന്നും പറയാന്‍ കഴിയാത്ത അവസ്ഥയാണ്. മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ യാത്ര ചെയ്യുന്നവര്‍ കയറേണ്ടതും ഇറങ്ങേണ്ടതും ഈ പ്ലാറ്റ്‌ഫോമില്‍ നിന്നാണ്. നൂറു കണക്കിന് യാത്രക്കാരാണ് ഇവിടെനിന്ന് ദിനംപ്രതി കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. പ്രതേകിച്ച് രാത്രി കാല വണ്ടികളിലെ യാത്രക്കാരായിരിക്കും ഈ ഭീഷണി കൂടുതലായും നേരിടുക. ആവശ്യത്തിന്ന് വെളിച്ചവും ഈ പ്ലാറ്റ് ഫോമിലില്ല.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ഈ ദുരവസ്ഥ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി. മുഹമ്മദ് അസ്‌ലം റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് . സ്റ്റേഷന്‍ സൂപ്രണ്ട് എം. ജയരാജ് മേനോന്‍ ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. പണി സ്തംഭിച്ച മേല്‍ക്കൂര നിര്‍മാണം പുനരാംഭിക്കണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും എംപോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്ക് രോഗലക്ഷണം, മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

ഐഫോൺ 16 യു.എ.ഇയിൽ ഔദ്യോഗിക വിൽപനയിൽ

uae
  •  3 months ago
No Image

സഹം ചലഞ്ചേഴ്സ്   ക്രിക്കറ്റ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  3 months ago
No Image

"കൊല്ലത്ത് ഒരില്ലം" : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ

oman
  •  3 months ago
No Image

പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം എന്ന അഭിപ്രായമില്ല; പൊലിസിലെ പുഴുക്കുത്തുകള്‍ക്കെതിരെയുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

'ശ്രീ അജിത് കുമാര്‍ സാറിനെ ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; അതീഷി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു 

National
  •  3 months ago
No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago