HOME
DETAILS

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

  
Web Desk
September 21 2024 | 01:09 AM

Supreme Court Criticizes Delays in High Court Judge Appointments by Centre

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കില്‍ വിമര്‍ശനം ഉന്നയിച്ചും അതൃപ്തി അറിയിച്ചും സുപ്രിംകോടതി. ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കായി കൊളീജിയം ശുപാര്‍ശ ചെയ്ത ഉദ്യോഗാര്‍ഥികളുടെ പേരും എണ്ണവും വിശദാംശങ്ങളും, ഈ വ്യക്തികളെ ഇതുവരെ പരിഗണിക്കാത്തതിന്റെ കാരണവും അപേക്ഷകളുടെ തല്‍സ്ഥിതി സംബന്ധിച്ച വിവരവും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
ചട്ടപ്രകാരം ചീഫ് ജസ്റ്റിസ് അധ്യക്ഷനും മറ്റു മുതിര്‍ന്ന നാലു ജഡ്ജിമാര്‍ അംഗങ്ങളുമായ സുപ്രിംകോടതി ആവര്‍ത്തിച്ചുനല്‍കുന്ന പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നാണ്.

ഹൈക്കോടതി ജഡ്ജിമാരായി കൊളീജിയം നല്‍കിയ പേരുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ തിരച്ചയച്ചിരുന്നു. ഇതേ പേരുകള്‍ കൊളീജിയം വീണ്ടും ശുപാര്‍ശചെയ്തെങ്കിലും ആ പട്ടികയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കാത്ത നടപടിയാണ് സുപ്രിംകോടതിയെ ചൊടിപ്പിച്ചത്. ആവര്‍ത്തിച്ചുള്ള പേരുകള്‍ അംഗീകരിക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ടെന്ന് വ്യക്തമാക്കണം. ശുപാര്‍ശകളിലുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ട് തരണമെന്നും കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു.

ഇതുസംബന്ധിച്ച ഒന്നിലധികം ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. കൊളീജിയം ശുപാര്‍ശ ചെയ്യുന്ന ജഡ്ജിമാരുടെ നിയമനം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സമയപരിധി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ ഹര്‍ഷ് വിഭോര്‍ സിംഗാള്‍ സമര്‍പ്പിച്ച ഹരജിയും കോടതിയുടെ മുമ്പാകെയുണ്ട്. ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം നല്‍കിയ ശുപാര്‍ശ അംഗീകരിക്കാത്തത് ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാരിനെതിരേ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസും ഇതോടൊപ്പമാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

ആവര്‍ത്തിച്ച പേരുകള്‍ തീരുമാനിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് മുമ്പില്‍ സമയപരിധി നിശ്ചയിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. ഒരു പ്രത്യേക കാലയളവ് വരെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അത് അംഗീകരിച്ചതായി കണക്കാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒറീസ്സ ഹൈക്കോടതി ജഡ്ജിയായിരുന്ന ഡോ. ജസ്റ്റിസ് ബി.ആര്‍ സാരംഗിയെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തെങ്കിലും സാരംഗി വിമരമിക്കുന്നതിന് 15 ദിവസം മുമ്പ് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിച്ചതെന്ന് ജാര്‍ഖണ്ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.

കേരള ഹൈക്കോടതിയിലേതടക്കം 8 ശുപാര്‍ശകള്‍

സുപ്രിംകോടതിയുടെ ഇടപെടലിനിടയാക്കിയത് കേരള ഹൈക്കോടതിയിലേതടക്കം ആവര്‍ത്തിച്ചയച്ച താഴെ പറയുന്ന എട്ട് ശുപാര്‍ശകളിന്‍മേല്‍ തീരുമാനം വൈകുന്നതാണ്. ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിതിന്‍ ജംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഡല്‍ഹി ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹനെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എസ് രാമചന്ദ്ര റാവുവിനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് ഷക്ധേറെ ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സുരേഷ് കൈതിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായും പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്ജി ഗുര്‍മീത് സിങ് സാന്ധവാലിയയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ ജസ്റ്റിസ് താഷി റബ്സ്താനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് കെ.ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാനുള്ള ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളത്. ജസ്റ്റിസ് ജാംദാറിനെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്ന ശുപാര്‍ശയില്‍ മാറ്റമില്ലെന്ന് കഴിഞ്ഞദിവസവും കൊളീജിയം സര്‍ക്കാരിനെ അറിയിച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍ 

oman
  •  6 days ago
No Image

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Saudi-arabia
  •  6 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു

Kerala
  •  6 days ago
No Image

ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു

National
  •  6 days ago
No Image

വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി

Kerala
  •  6 days ago
No Image

'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന്‍ ചൈനീസ് ചുവന്ന ഉള്ളി

uae
  •  6 days ago
No Image

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്

Kerala
  •  6 days ago
No Image

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  6 days ago
No Image

പഴകിയ ടയറുകള്‍ മാരകമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  6 days ago
No Image

അസാധാരണമായ പ്രാർത്ഥന: പൂജാമുറികൾക്ക് പിന്നിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന സംഘം എക്സൈസ് പിടിയിൽ

National
  •  6 days ago