ജുബൈലിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ചു മരിച്ചു; 24 മണിക്കൂറിനിടെ സഊദിയിൽ മരണപ്പെട്ടത് അഞ്ചു മലയാളികൾ ഉൾപ്പെടെ എട്ടു ഇന്ത്യക്കാർ
റിയാദ്: കിഴക്കൻ സഊദിയിൽ കൊവിഡ് ബാധയേറ്റ് ഒരു മലയാളി കൂടി മരണപ്പെട്ടു. കരുനാഗപ്പള്ളി പുതിയ കാവ് പുള്ളിമാൻ ജംഗ്‌ഷൻ സ്വദേശി ഷാനവാസ് (32) ആണ് ജുബൈലിൽ മരണപ്പെട്ടത്. ജുബൈൽ അൽമന ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പോസിറ്റിവ് കണ്ടെത്തിയതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതോടെ ജുബൈലിൽ മാത്രം മരണപ്പെട്ട മലയാളികൾ നാലായി.
അതേസമയം, 24 മണിക്കൂറിനിടെ സഊദിയിൽ മരണപ്പെട്ട മലയാളികൾ അഞ്ചായി. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സഊദിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) എന്നിവരാണ് ഇന്ന് ജിദ്ദയില്‍ മരിച്ച മറ്റു നാല് പേര്‍. ഇതോടെ കൊവിഡ് ബാധിച്ച് സൌദിയില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
[caption id="attachment_853813" align="alignnone" width="360"] ജിദ്ദയിൽ മരണപ്പെട്ട മലയാളികൾ[/caption]മലപ്പുറം രാമപുരം ബ്ലോക്കുംപടി സ്വദേശി അഞ്ചുകണ്ടി തലക്കൽ മുഹമ്മദ് മകൻ എ.കെ.അബ്ദുസലാം ജിദ്ദയില്‍ ഒബഹൂറിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ വെച്ചാണ് മരിച്ചത്. ജിദ്ദയിലെ ഹലഗ മാര്‍ക്കറ്റിന് സമീപം ഒരു ഫ്രൂട്ട്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. റമദാൻ ആദ്യ വാരത്തിലാണ് ഇദ്ദേഹത്തെ കോവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ ജിദ്ദയിലെ ഒബ്ഹൂറിലുളള കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ വെച്ചാണ് മരിച്ചത്. 53 വയസ്സായിരുന്നു. സാംസങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കെ എം സി സി നേതാക്കളുടെ നേതൃത്വത്തിലാണ് മരണപ്പെട്ടവരുടെ മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.
കൂടാതെ, തമിഴ്‌നാട് സ്വദേശികളായ സെന്തിൽ (34), കൃഷ്ണ മുരാരി (49)യു.പി സ്വദേശി ഇഖ്ബാൽ അഹമ്മദ്(57) എന്നിവരാണ് മരിച്ച ഇതര സംസ്ഥാനക്കാർ. ഇവർ മൂന്നുപേരും കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലാണ് മരിച്ചത്. ഇതോടെ ഒറ്റ ദിവസം സഊദിയിൽ കോവിഡ് ബാധിച്ചു മരണപ്പെടുന്ന ഇന്ത്യക്കാർ എട്ടു പേരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."