സഊദിയിൽ ഇന്ത്യക്കാരുടെ മരണം കൂടുന്നു; രാജ്യത്ത് ഇന്ന് സ്ഥിരീകരിച്ചത് കൊവിഡ് 09 മരണം, 2148 വൈറസ് മുക്തർ, പുതിയ വൈറസ് ബാധ 2235
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 09 പേർ മരിച്ചതായും 2235 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങൾ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 399 ആയും വൈറസ് ബാധിതർ 74795 ആയും ഉയർന്നിട്ടുണ്ട്.
#الصحة تعلن عن تسجيل (2235) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (9) حالات وفيات رحمهم الله، وتسجيل (2148) حالة تعافي ليصبح إجمالي عدد الحالات المتعافية (45,668) حالة ولله الحمد. pic.twitter.com/UGJgflozlq
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 25, 2020
ഇവരിൽ 28728 ആളുകളാണ് ചികിത്സയിൽ കഴിയുന്നത്. 384 രോഗികൾ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2148 രോഗികളാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 45665 ആയും ഉയർന്നു. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ യുവാക്കൾ 85 ശതമാനവും 11 ശതമാനം കുട്ടികളും 04 ശതമാനം പ്രായമേറിയവുമാണ്. പുരുഷന്മാർ 73 ശതമാനവും സ്ത്രീകൾ 27 ശതമാനവുമാണ്. കഴിഞ്ഞ മണിക്കൂറിനിടെ 18545 ആളുകളിലാണ് വൈറസ് ടെസ്റ്റ് നടത്തിയത്. ഇതിനകം രാജ്യത്ത് 722079 വൈറസ് ടെസ്റ്റുകളാണ് ആരോഗ്യ മന്ത്രാലയം പൂർത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."