HOME
DETAILS

ചരിത്രത്തിലേക്ക് മിഴി തുറന്നു; ഉക്കാദ് മേളക്ക് ഇന്ന് തിരി തെളിയും

  
backup
June 27 2018 | 09:06 AM

taif-souk-okaz-fest-start-today-gulf

ജിദ്ദ: സഊദി സാംസ്‌കാരിക ആഘോഷങ്ങളുടെ സുപ്രധാന പരിപാടികളിലൊന്നായ സൂഖ് ഉക്കാദ് മേളക്ക് ഇന്നു തിരശീല ഉയരും. മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സഊദി ദേശീയ ടൂറിസം പൈതൃക കമ്മീഷന്‍ അറിയിച്ചു. മേളയോടനുബന്ധിച്ച് നൂറിലേറെ വിവിധ പരിപാടികള്‍ ഒരുക്കീട്ടുണ്ടന്ന് കമ്മീഷന്‍ അധ്യക്ഷന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജവിന് വേണ്ടി മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ മേള ഉദ്ഘാടന കര്‍മം നിര്‍വഹിക്കും. പുരാതന കാലം മുതലുള്ള പരിപാടികള്‍, നാടകങ്ങള്‍,പുരാതന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റ്, കായിക മത്സരം, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ലൈറ്റ് ആന്റ് ഷോ, വിനോദ മത്സരങ്ങള്‍, കവിത ചൊല്ലല്‍, സാംസ്‌കാരിക ശില്‍പശാല, അറബിക് കാലിഗ്രാഫി തുടങ്ങിയവ മേളയോടനുബന്ധിച്ച് നടക്കും. ഏഷ്യന്‍, യുറോപ്യന്‍, അമേരിക്കന്‍ ടൂറിസ്റ്റുകളുടെ 2200 പേരടങ്ങിയ അന്‍പതോളം സംഘം ഉക്കാദ് മേള സന്ദര്‍ശിക്കും. സഊദിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പരിചയപ്പെടുത്താന്‍ 50 ഓളം ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്രദര്‍ശിപ്പിക്കും. തായിഫിലെ ചരിത്ര പുരാതന സ്ഥലമായ സൂഖ് ഉക്കാദ് സന്ദര്‍ശിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പൈതൃക, വിനോദ, സാംസ്‌കാരിക പരിപാടികള്‍ നടക്കും.

മക്ക, ജിദ്ദ, അല്‍ബാഹ, റിയാദ്, തായിഫ്, കിഴക്കന്‍ മേഖലകളിലും വിവിധങ്ങളായ പരിപാടികളാണ് മേളയുടെ പ്രചരണാര്‍ഥം ആവിഷ്‌കരിച്ചിരിക്കുന്നത്. ഒട്ടക കാഫിലകള്‍, കുതിരയോട്ടം, പരമ്പരാഗത നൃത്തങ്ങള്‍ തുടങ്ങിയ ഇതിലുള്‍പ്പെടും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍, കവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ചിന്തകന്‍ന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍ പങ്കെടുക്കും. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, രാജ്യാന്തര പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ക്കും മേള വേദിയാകും. ദേശീയ പൈതൃക ടൂറിസം വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മേല്‍നോട്ടത്തിലാണ് ആഘോഷം നടക്കുന്നത്. മേള ജുലൈ 13ന് പരിസമാപ്തിയാകും.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകര്‍ ഇക്കുറി മേള കാണുവാന്‍ എത്തുമെന്ന് പ്രതീക്ഷക്കുന്നതായി മേളയുടെ എക്‌സിക്യൂട്ടീവ് അബ്ദുല്ല അല്‍ സവാത്ത് പറഞ്ഞു. 3,94,718 പേര്‍ കഴിഞ്ഞ വര്‍ഷത്തേ ഉക്കാദ് മേള സന്ദര്‍ശിച്ചു. ഉക്കാദ് മേളയുടെ പ്രചരണാര്‍ഥം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വിവിധ പരിപാടികള്‍ നടത്തിയിരുന്നു. ഉക്കാദ് മേളയുടെ പ്രചരണാര്‍ഥം ആദ്യമായാണ് വിവിധ മേഖലകളില്‍ വ്യത്യസ്ത സാംസ്‌കാരിക വിനോദ പൈതൃക പരിപാടികള്‍ അരങ്ങേറുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago