HOME
DETAILS

ഐ.എസ് ബന്ധം: സഊദിയില്‍ ഇന്ത്യക്കാരന്റെ വിചാരണ ആരംഭിച്ചു

  
backup
June 27 2018 | 09:06 AM

is-relation-saudi-indians-gufl

റിയാദ്: തീവ്രവാദ, ഐ.എസ് ബന്ധത്തില്‍ പിടിയിലായ ഇന്ത്യക്കാരന്റെ വിചാരണ സഊദിയില്‍ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ഭീകര സംഘടനയായ ഐ.എസിനെ പിന്തുണക്കുകയും സഊദി ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസില്‍ പിടിയിലായ ഇന്ത്യക്കാരന്റെ വിചാരണയാണ് കോടതിയില്‍ നടക്കുന്നത്. ഐ.എസ് ബന്ധമുള്ള യു.എസ്, ബ്രിട്ടീഷ് പൗരന്മാരുമായി നിരന്തരം ബന്ധം പുലര്‍ത്തിയതായും സഊദി ഭരണാധികാരികള്‍ക്കെതിരെ മോശമായ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതുമാണ് ഇയാള്‍ നേരിടുന്ന ആരോപണങ്ങള്‍.

ഐ.എസിനെ പിന്തുണച്ചു സിറിയയില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളെ സഹായിക്കല്‍, ഐ.എസ് വാര്‍ത്തകളും പ്രസിദ്ധീകരണങ്ങളും നിരന്തരം പരിശോധിക്കല്‍, ഐ.എസിനെ പിന്തുണക്കുന്ന ക്ലിപ്പിങ്ങുകളും സന്ദേശങ്ങളും പ്രചരിപ്പിക്കല്‍, ഐ.എസ് പ്രസിദ്ധീകരണങ്ങളും ഫോട്ടോകളും വീഡിയോകളും നിരന്തരം വീക്ഷിക്കല്‍, ഐ.എസിനെ പിന്തുണക്കുകയും മഹത്വവല്‍ക്കരിക്കുകയും ആയുധ ഉപയോഗവും ചാവേറാക്രമണങ്ങളും പഠിപ്പിക്കുകയും ചെയ്യുന്ന ചാനലുകളില്‍ വരിചേരല്‍, ഐ.എസിനെ പിന്തുണക്കുന്ന അമേരിക്കയിലും ബ്രിട്ടനിലും കഴിയുന്ന രണ്ടു വ്യക്തികളുമായി ഗൂഗിള്‍ പ്ലസിലൂടെ ആശയവിനിമയം നടത്തല്‍, സഊദി ഭരണാധികാരികള്‍ക്കും പണ്ഡിതര്‍ക്കും അപകീര്‍ത്തിയുണ്ടാക്കുന്ന വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സൂക്ഷിക്കല്‍ എന്നീ ആരോപണങ്ങളും പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിക്കെതിരെ ഉന്നയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കേസ് നടപടികള്‍ നടക്കുന്നതിനാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഏറ്റവും കടുത്ത ശിക്ഷ ഇന്ത്യക്കാരന് വിധിക്കണമെന്നും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരപ്രവര്‍ത്തന കേസുകളില്‍ ഇതിനകം സഊദിയില്‍ 5,300 ലേറെ പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഏതാനും പേര്‍ ഇന്ത്യക്കാരാണ് .ഇക്കൂട്ടത്തില്‍ കേസ് വിചാരണ പൂര്‍ത്തിയായി ശിക്ഷിക്കപ്പെട്ടവരും വിചാരണ കാത്ത് കഴിയുന്നവരും അന്വേഷണം നേരിടുന്നവരുമുണ്ട്. ഇവരില്‍ ചിലരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ ആവശ്യാര്‍ത്ഥം ഇന്ത്യക്ക് കൈമാറിയിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  14 minutes ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  32 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  an hour ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago