ഇന്ന് ദു:ഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന
കോട്ടയം: ക്രിസ്തുവിന്റെ കുരിശുമരണം അനുസ്മരിച്ച് ഇന്ന് ദു:ഖവെള്ളി. ദേവാലയങ്ങളില്‍ പകല്‍മുഴുവന്‍ നീളുന്ന പ്രാര്‍ഥനാചടങ്ങുകള്‍ നടക്കും. പ്രത്യേകപ്രാര്‍ഥനകളും പ്രദിക്ഷണങ്ങളും നടക്കും. വിവിധ ദേവാലയങ്ങള്‍ ഇന്ന് കുരിശുമല കയറ്റവും നടത്തും.
ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടേയും അതിന് ശേഷമുള്ള കുരിശു മരണത്തിന്റെയും ഓര്‍മകളാണ് ദു:ഖവെള്ളിയില്‍ ക്രിസ്തുമത വിശ്വാസികള്‍ കണ്ടെത്തുന്നത്. വ്യാഴാഴ്ച പെസഹയുടെ തുടര്‍ച്ചയാണ് ദു:ഖവെള്ളി. വ്യാഴാഴ്ച ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകള്‍ നടന്നു. കുടുമാളൂരില്‍ നീന്തുനേര്‍ച്ചയിലും നൂറുകണക്കിനുപേര്‍ പങ്കെടുത്തു.
പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ പെസഹ ശുശ്രൂഷകളോടനുബന്ധിച്ച് 12 വൈദികരുടെ കാല്‍കഴുകല്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ക്രൈസ്തവ കുടുംബങ്ങളില്‍ രാത്രി പെസഹ അപ്പംമുറിക്കലും നടന്നു.
പുതുപ്പള്ളി പള്ളിയില്‍ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രപ്പോലീത്തയുടെ നേതൃത്വത്തില്‍ നടന്നു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ മാര്‍ മാത്യൂമൂലക്കാട് കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. ദേവാലയങ്ങളില്‍ പുലര്‍ചയും വൈകുന്നേരവുമായിരുന്ന പെസഹ ശുശ്രൂഷകള്‍ നടന്നത്.
യേശു ക്രസ്തു കുരിശിലേറിയതിന്റെ ദു:ഖാര്‍ത്തമായ ഓര്‍മയില്‍ ദു:ഖവെള്ളി ദിവസം നിശ്ബദമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."