HOME
DETAILS
MAL
ഹൈക്കോടതി പ്രഥമ വനിതാ രജിസ്ട്രാര്‍ ജനറല്‍ ചുമതലയേറ്റു
backup
May 26 2020 | 04:05 AM
കൊച്ചി: കേരള ഹൈക്കോടതിയില്‍ പ്രഥമ വനിതാ രജിസ്ട്രാര്‍ ജനറല്‍ ചുമതലയേറ്റു. തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന സോഫി തോമസാണ് ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ ജനറലായി ചുമതലയേറ്റത്. രജിസ്ട്രാര്‍ ജനറല്‍ ആയിരുന്ന ജസ്റ്റിസ് കെ എന്‍ ഹരിപാല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റതിനെ തുടര്‍ന്നാണ് സോഫിയെ രജിട്രാര്‍ ജനറലായി നിയമിച്ചത്. ജസ്റ്റിസ് കെ എന്‍ ഹരിപാല്‍ അഡീ.ജഡ്ജായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."