HOME
DETAILS
MAL
പൊലിസില്‍ വനിതാ പ്രാതിനിധ്യം ഉയര്‍ത്തും
backup
May 26 2020 | 04:05 AM
തിരുവനന്തപുരം: പൊലിസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനം ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്കാന് സര്‍ക്കാരിനു കഴിഞ്ഞു.24 മണിക്കൂര്‍ സഹായം ലഭിക്കുന്ന വനിതാ ഹെല്‍പ്പ്ലൈനും ഷീ ലോഡ്ജ് ശൃംഖലയും പൊലിസിന്റെ പിങ്ക് പട്രോളും സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക ഇടപെടലുകളാണ്.
വനിതകളുടെ പൊലിസ് ബറ്റാലിയനും കമാന്‍ഡോ പ്ലാറ്റൂണുകളും രൂപീകരിച്ചു. കേരള ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസില്‍ ആദ്യമായി 100 ഫയര്‍ വിമണ്‍ നിയമനം നല്‍കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."