പരീക്കറോട് രാജ്യം എക്കാലത്തും കൃതജ്ഞത കാട്ടുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറോട് രാജ്യം എക്കാലത്തും കൃതജ്ഞത കാട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്കര്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ രാജ്യത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് നിരവധി തീരുമാനങ്ങളെടുത്തു. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ നിര്‍മാണം മെച്ചപ്പെട്ടതും അദ്ദേഹത്തിന്റെ കാലത്താണ്.
ആധുനിക ഗോവയുടെ ശില്‍പിയാണ് അദ്ദേഹം. ഗോവക്കാരുടെ പ്രിയപ്പെട്ട നേതാവായി വര്‍ഷങ്ങളോളം അദ്ദേഹം തുടര്‍ന്നു. യഥാര്‍ഥ രാജ്യസ്‌നേഹിയും നല്ല ഭരണാധികാരിയുമായിരുന്നു. എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെതെന്നും മോദി പറഞ്ഞു.
പാര്‍ട്ടി ഭേദമില്ലാതെ
ബഹുമാനിക്കപ്പെട്ട നേതാവ്: രാഹുല്‍
പരീക്കറുടെ മരണവാര്‍ത്ത അതീവ ദുഃഖത്തോടെയാണ് കേട്ടതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഒരു വര്‍ഷമായി അദ്ദേഹം രോഗത്തോട് സധൈര്യം പോരാടുകയായിരുന്നു. പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്ലാതെ അദ്ദേഹം ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്നു. ഗോവയുടെ പ്രിയപുത്രന്‍മാരിലൊരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കുടുംബത്തിന് തന്റെ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ പറഞ്ഞു.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ (കോണ്‍ഗ്രസ് നേതാവ്)
പരീക്കര്‍ നല്ല മനസിനുടമയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. രാഷ്ട്രീയത്തില്‍ വലിയൊരു വിടവ് ബാക്കി വച്ചിട്ടാണ് അദ്ദേഹം പോയത്. നമുക്കൊരു നല്ല രാഷ്ട്രീയക്കാരനെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കുന്നതായും ഖാര്‍ഗെ പറഞ്ഞു.
നിതിന്‍ ഗഡ്കരി (കേന്ദ്ര മന്ത്രി)
പരീക്കറുടെ വിയോഗം ബി.ജെ.പിക്ക് വലിയ നഷ്ടമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ട്ടിക്കാരനെന്നതിനപ്പുറം അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി ഏറെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."