HOME
DETAILS

തെരഞ്ഞെടുപ്പു ചൂടിലമര്‍ന്ന് പൂരനഗരി

  
backup
March 17 2019 | 22:03 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81-%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d

#ശിഹാബ് പാറപ്പുറം


തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനത്തെ പോരാട്ടത്തിന് ഇടത് - വലതു ക്യാംപുകള്‍ ഒരുങ്ങിക്കഴിഞ്ഞു. പൂരനഗരി മെഗാ പൂരത്തിന് മുന്‍പുള്ള തെരഞ്ഞെടുപ്പ് ചൂടിലാണിപ്പോള്‍. ആളും ആരവവും അകമ്പടിയേകുന്ന പൂരക്കാഴ്ചകളുടെ സമൃദ്ധിയോടെയാണ് സ്ഥാനാര്‍ഥികളുടെ പ്രചാരണം. സ്ഥാനാര്‍ഥി നിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി പ്രചാരണത്തിനിറങ്ങിയ ഇടത് സ്ഥാനാര്‍ഥി മണ്ഡലത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സ്വയം പരിചയപ്പെടുത്തുന്ന തിരക്കിലാണ്.


പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ ഇന്നലെ പരമാവധി അടുപ്പക്കാരെ നേരില്‍ കണ്ടു. എല്ലാവരെയും തോളില്‍ തട്ടിയും ചേര്‍ത്തുപിടിച്ചും സ്‌നേഹവായ്പുകള്‍ നല്‍കിയും സഹായമഭ്യര്‍ഥിച്ചു. രാവിലെ വെട്ടുകാട് ക്രിസ്ത്യന്‍ പള്ളിയിലെ ഊട്ടു തിരുനാളിനെത്തിയ പ്രതാപന്‍ പുരോഹിതരില്‍നിന്ന് അനുഗ്രഹം വാങ്ങിയാണ് പ്രചാരണം ആരംഭിച്ചത്. വിശ്വാസികള്‍ അദ്ദേഹത്തിനായി 15 മിനിട്ടോളം നീളുന്ന പ്രാര്‍ഥനയും നടത്തി. തുടര്‍ന്ന് ചേര്‍പ്പ്, പടിഞ്ഞാറ്റുമുറി, ചിറക്കല്‍, ചൊവ്വൂര്‍ എന്നിവിടങ്ങളിലെത്തി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം അന്തരിച്ച അബ്ദുല്‍ ഖാദര്‍ എം.എല്‍.എയുടെ മാതാവിന് എം.എല്‍.എയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകീട്ടോടെ മണ്ണുത്തി പള്ളി തിരുനാളിന് പങ്കെടുക്കാനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെത്തി. കളത്തിലിറങ്ങാന്‍ അല്‍പം വൈകിയെങ്കിലും ഇടത് സ്ഥാനാര്‍ഥിയെ പോലെ മണ്ഡലത്തില്‍ അപരിചിതനല്ല താനെന്നാണ് പ്രതാപന്‍ പറയുന്നത്. മണ്ഡലത്തിലെ മുക്കുമൂലകളില്‍ വരെ അടുപ്പക്കാരും പരിചയക്കാരുമുണ്ട്. തീരപ്രദേശ മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ഥിയെ പോലെ അപരിചിതത്വമില്ല. ഇവിടം പ്രതാപന്റെ രാഷ്ട്രീയക്കളരിയാണ്. ജീവിതം തുഴഞ്ഞടുപ്പിച്ചതും ഇവിടെനിന്ന്.


സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെങ്കിലും രണ്ടുദിവസം മുന്‍പേ നഗരത്തിലെ പ്രധാന ഇടങ്ങളിലെ ചുവരുകളിലെല്ലാം ടി.എന്‍ പ്രതാപന് വോട്ടഭ്യര്‍ഥിച്ചുള്ള എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രാജാജി മാത്യൂവിനെ ഇറക്കി മണ്ഡലം സുരക്ഷിതമാക്കാനിറങ്ങിയ ഇടത് ക്യാംപ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നത് ശുഭ പ്രതീക്ഷയായാണ് കണ്ടിരുന്നത്. അര ഡസനിലധികം സ്ഥാനമോഹികള്‍ തൃശൂര്‍ സീറ്റിനായി അവകാശവാദമുന്നയിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയം ദുഷ്‌കരവുമായിരുന്നു. സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ ദേശീയ നേതാവ് പാര്‍ട്ടി വിടുന്നതിന്‌വരെ മണ്ഡലം സാക്ഷ്യം വഹിച്ചു. എന്നാല്‍, പ്രതാപന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തോടെ കോണ്‍ഗ്രസ് ക്യാംപ് കൂടുതല്‍ സജീവമായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടോടെ പ്രതാപന്റെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും ഘടകകക്ഷി നേതാക്കളുമുള്‍പ്പെടെയുള്ളവര്‍ ഡി.സി.സി ഓഫിസിലെത്തിയിരുന്നു. അര്‍ധ രാത്രിയോടെ പ്രതാപന്റെ പേര് എ.ഐ.സി.സി പ്രഖ്യാപിച്ചതോടെ നേതാക്കള്‍ മധുരം വിതരണം ചെയ്താണ് സ്ഥാനാര്‍ഥിത്വം ആഘോഷിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പേര് കൂടി പ്രഖ്യാപിക്കുന്നതോടെ തൃശൂര്‍ തെരഞ്ഞെടുപ്പ് ചൂടിലമരും. ഇലഞ്ഞിത്തറ മേളവും മഠത്തില്‍വരവും കുടമാറ്റവും കൗതുക കാഴ്ചകള്‍ നിറയ്ക്കുന്ന യഥാര്‍ഥ പൂരത്തിന് മുന്‍പ് തലയെടുപ്പോടെ നില്‍ക്കാന്‍ ആരെയാണ് ഈ മണ്ഡലം കാത്തുവച്ചിരിക്കുന്നതെന്ന് കാത്തിരുന്നു കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  12 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  12 days ago
No Image

രാഹുല്‍ ഗാന്ധി നാളെ സംഭലിലേക്ക്; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

National
  •  12 days ago
No Image

നവീന്‍ബാബുവിന്റെ മരണം: കണ്ണൂര്‍ കലക്ടര്‍ക്കും ടി.വി പ്രശാന്തിനും കോടതി നോട്ടിസ്

Kerala
  •  12 days ago
No Image

കളര്‍കോട് അപകടം; റെന്റ് എ കാര്‍ ലൈസന്‍സ് ഇല്ല; വാഹന ഉടമയ്‌ക്കെതിരെ നടപടിയുണ്ടാകും

Kerala
  •  12 days ago
No Image

കുവൈത്ത്; നിര്‍മാണ സ്ഥലത്തെ അപകടം; തൊഴിലാളി മരിച്ചു 

Kuwait
  •  12 days ago
No Image

അധികാരത്തിലേറും മുന്‍പ് മുഴുവന്‍ ബന്ദികളേയും വിട്ടയച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും; ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

'മുനമ്പം: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നത്' കേരള വഖഫ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍

Kerala
  •  13 days ago
No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  13 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  13 days ago