വരള്‍ച്ചാ പ്രതിരോധം മുന്നൊരുക്കം നടത്താന്‍ ജനങ്ങള്‍ തയാറാകണം: മന്ത്രി
എരുമപ്പെട്ടി: രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ മുന്നൊരുക്കം നടത്താന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് വ്യവസായ, കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന് ആവശ്യപ്പെട്ടു.
ചിറമനേങ്ങാട് രാജീവ് നഗര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. . ജല സംരക്ഷണത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പഞ്ചായത്തുകള്‍ അതീവ പ്രാധാന്യം നല്‍കണമെന്നും മന്ത്രി എ.സി മൊയ്തീന് ആവശ്യപ്പെട്ടു.
ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുമതി അധ്യക്ഷയായി. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് എം.വി പ്രശാന്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് അഡ്വ. കെ.എം നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദേവദാസ്, എ.എം മുഹമ്മദ്കുട്ടി, ജെയ്സണ്‍ ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ പി.വി പ്രസാദ്, ആമിന സുലൈമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."