പൊതുപ്രവര്‍ത്തകര്‍ ഒരുക്കിയ മത്സ്യ കൃഷിയില്‍ നൂറുമേനി വിളവ്
കയ്പമംഗലം: സി.പി.എം നേതാവിന്റെ നേതൃത്വത്തിലുള്ള പൊതുപ്രവര്‍ത്തകര്‍ ഒരുക്കിയ മത്സ്യകൃഷിയില്‍ നൂറുമേനി വിളവ്.
സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദും, പി.കെ മുഹമ്മദ് അമീനും, കെ.എ ജമാലും ചേര്‍ന്ന് ഇറക്കിയ മത്സ്യ കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കല്‍ പള്ളിക്ക് കിഴക്ക് ഒരേക്കറോളം വിസ്തൃതിയുള്ള നാല് കുളങ്ങലിലാണ് മത്സ്യകൃഷി ചെയ്തത്. കുളങ്ങള്‍ക്ക് ചുറ്റും മുകളിലും വലകെട്ടി സംരക്ഷച്ചതിന് ശേഷമാണ് നാല് മാസം മുന്‍പ് കൃഷി ആരംഭിച്ചത്.
മരത്താക്കരയിലുള്ള റോസന്‍ ഫിഷറീസില്‍ നിന്നും കൊണ്ട് വന്ന ഗിഫ്റ്റ് തിലോപ്പിയ, കട്ട്ള എന്നിവയാണ് കൃഷി ചെയ്തത്. പതിനായിരം തിലോപ്പിയ, രണ്ടായിരം കട്ട്ള എന്നിവയാണ് കുളത്തില്‍ നിക്ഷേപിച്ചത്. വിഷു ഈസ്റ്റര്‍ പ്രമാണിച്ച് നടത്തിയ വിളവെടുപ്പില്‍ രണ്ടായിരം കിലോയോളം മത്സ്യം ലഭിച്ചു. ഇ.ടി ടൈസന് മാസ്റ്റര്‍ എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഇരിഞ്ഞാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു അരുണന്, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."