സിനിമ സെറ്റ് തകര്‍ത്ത സംഭവം: മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍
കാലടി: മിന്നല്‍ മുരളി സിനിമെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് പ്രതികളെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. രാഹുല്‍,ഗോകുല്‍,സന്ദീപ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.
ഇന്നലെ രണ്ട് പേര് പൊലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതി എ.എച്ച്.പി നേതാവ് കാര രതീഷ്, കാലടി സ്വദേശി രാഹുല്‍ എന്നിവരാണ് ഇന്നലെ പിടിയിലായത്.
മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് റിമാന്റ് ചെയ്യും.എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ് ബജ്റംഗ്ദള്‍ ഭാഗികമായി പൊളിച്ച് നീക്കിയത്. ക്ഷേത്രത്തിനു മുന്നില്‍ പള്ളിയുടെ സെറ്റ് ഇട്ടതാണ് കാരണം. സെറ്റ് തകര്‍ത്ത സംഭവം ചിത്രങ്ങള്‍ സഹിതം എ.എച്ച്.പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണിന് മുന്‍പാണ് സെറ്റ് ഇട്ടിരുന്നത്. സെറ്റിട്ടെങ്കിലും ഷൂട്ടിംഗ് നടന്നിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."