സുമേഷ് പെരുവണ്ണാന് ചികിത്സാ സഹായം ഇന്നു കൈമാറും
കാഞ്ഞങ്ങാട്: ബപ്പിരിയന്‍ തെയ്യം കെട്ടുന്നതിനിടയില്‍ തെങ്ങില്‍ നിന്ന് വീണു പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന സുമേഷ് പെരുവണ്ണാന് 'മഞ്ഞള്‍ പ്രസാദം' വാട്ട്‌സ് കൂട്ടായ്മ ഇന്ന് സഹായ ധനം കൈമാറും.
അവശതയില്‍ കഴിയുന്ന തെയ്യം കലാകാരന്മാരെ സഹായിക്കുന്നതിനും അനുഷ്ഠാന കലയായ തെയ്യം കലയെ പരിപോഷിപ്പിക്കുന്നതിനും വെള്ളിക്കോത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുവജനങ്ങളുടെ വാട്‌സ് ഗ്രൂപ്പ് കൂട്ടായ്മയാണ് 'മഞ്ഞള്‍ പ്രസാദം'.
വര്‍ഷാവര്‍ഷം നല്ല തെയ്യം കലാകാരന്മാര്‍ക്ക് അവാര്‍ഡു നല്‍കുക എന്ന ലക്ഷ്യവും 'മഞ്ഞള്‍പ്രസാദം' കൂട്ടായ്മക്കുണ്ട്.
തെയ്യംകലയില്‍ താല്‍പര്യമുള്ള ആര്‍ക്കും വാട്‌സ് ഗ്രൂപ്പില്‍ അംഗമാകാം. 'മഞ്ഞള്‍ പ്രസാദം' വാട്ട്‌സ് ഗ്രൂപ്പ് കൂട്ടായ്മയുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ ദീപം ബാബു തെരുവുങ്കാല്‍ : 9744754296 നമ്പറില്‍ ബന്ധപ്പെടണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."