HOME
DETAILS

എടപ്പാള്‍ തിയറ്റര്‍ ഉടമയുടെ അറസ്റ്റ്: പൊലിസിന് വീഴ്ചയെന്ന് ക്രൈംബ്രാഞ്ച്

  
backup
June 28 2018 | 03:06 AM

%e0%b4%8e%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%9f%e0%b4%ae%e0%b4%af

 

തിരുവനന്തപുരം: എടപ്പാളിലെ ബാലികാ പീഡനക്കേസില്‍ തിയറ്റര്‍ ഉടമയെ പ്രതിയാക്കിയ പൊലിസ് നടപടി തെറ്റെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള പൊലിസ് വാദം നിലനില്‍ക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കി. ദൃശ്യങ്ങള്‍ സ്വകാര്യനേട്ടത്തിന് ഉപയോഗിച്ചതായി തെളിവില്ലെന്ന് കണ്ടെത്തിയതോടെയാണ് പ്രതിയാക്കേണ്ടെന്ന് ഉറപ്പിച്ചത്. തിയറ്റര്‍ ഉടമ സതീശനെ സാക്ഷിയാക്കി കുറ്റപത്രം തയാറാക്കാന്‍ ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ക്രൈംബ്രാഞ്ച് യോഗം തീരുമാനിച്ചു.
പോക്‌സോ നിയമപ്രകാരം സതീശനെ അറസ്റ്റ് ചെയ്യുകയും ഇത് വിവാദമായതോടെ അറസ്റ്റ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയുമായിരുന്നു. പീഡനം നടന്ന ദിവസം സ്ഥലത്തില്ലാതിരുന്ന തിയറ്റര്‍ ഉടമയ്ക്ക് സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ല. ജീവനക്കാരന്‍ പറഞ്ഞ് കാര്യം അറിഞ്ഞ ഉടമ പീഡനം മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല.
ഒരാഴ്ചയിലേറെ കാലതാമസമുണ്ടായെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരടക്കം നാലുപേരെ അറിയിച്ചതുവഴി ദൃശ്യങ്ങള്‍ പൊലിസിലുമെത്തി. നേരത്തെ പൊലിസ് അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.
അതിനാല്‍ കുറ്റപത്രം നല്‍കുമ്പോള്‍ പ്രതിസ്ഥാനത്ത് നിന്ന് മാറ്റി സാക്ഷിയാക്കുന്നതില്‍ നിയമതടസങ്ങളില്ലെന്നാണ് വിലയിരുത്തല്‍. ക്രൈംബ്രാഞ്ച് ഒരുമാസത്തിനകം കുറ്റപത്രം നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  11 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  13 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  34 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  43 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago