ഇടുക്കിയില്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിഷേധ മതില്‍ 100 കിലോമീറ്റര്‍ നീളത്തില്‍
തൊടുപുഴ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി.പി.എം നേതൃത്വത്തില്‍ ജില്ലയില്‍ പോര്‍മുഖം തീര്‍ത്തത് 100 കി. മീറ്റര്‍ നീളത്തില്‍. 15 കേന്ദ്രങ്ങളിലായി പ്രതിഷേധ കണ്ണികളായത് ആയിരക്കണക്കിന് ബഹുജനങ്ങള്‍. നാടിന്റെ രക്ഷയ്ക്കായി പോരാട്ടം ശക്തമാക്കുമെന്ന മുന്നറിയിപ്പായി പ്രതിജ്ഞ.
സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിരോധത്തില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി ആദ്യവസാനക്കാരനായപ്പോള്‍ കരിമണ്ണൂര്‍ മുതല്‍ ഉടുമ്പന്നൂര്‍ വരെ പാര്‍ടി കരിമണ്ണൂര്‍ ഏരിയ കമ്മിറ്റി തീര്‍ത്ത പ്രതിഷേധച്ചങ്ങലയില്‍ ദ്രോണാചാര്യ തോമസ് മാഷ് കണ്ണിയായി. തൊടുപുഴ ടൗണില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ വെങ്ങല്ലൂര്‍ കവല വരെയായിരുന്നു പ്രതിരോധ ശൃംഖല. ധര്‍ണയോടനുബന്ധിച്ച് തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ ചേര്‍ന്ന പൊതുസമ്മേളനം എം എം മണി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ അധ്യക്ഷനായി. മണക്കാട് ജങ്ഷനില്‍ ജോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ആദം സ്റ്റാന്റിന് സമീപം ചേര്‍ന്ന യോഗം കെ.എം ബാബു ഉദ്ഘാടനം ചെയ്തു. വെങ്ങല്ലൂര്‍ ഷാപ്പുംപടിക്ക് സമീപം പി കെ സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. കരിമണ്ണൂരിനും ഉടുമ്പന്നൂരിനുമിടയില്‍ ആറ് കേന്ദ്രങ്ങളില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു. മൂലമറ്റത്ത് ചേര്‍ന്ന പൊതുസമ്മേളനം പാര്‍ടി ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി ഉദ്ഘാടനം ചെയ്തു.
അടിമാലിയില്‍ ആയിരങ്ങള്‍ കണ്ണികളായി. ദേശീയപാതയില്‍ അമ്പലപടിമുതല്‍ കല്ലാകുട്ടി റോഡില്‍ പൊളിഞ്ഞപാലം വരെയാണ് ചങ്ങല തീര്‍ത്തത്. അടിമാലി സെന്‍ട്രല്‍ ജങ്ഷനില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എന്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു . ഏരിയ സെക്രകട്ടറി ടികെ ഷാജി, എംഎന്‍ മോഹനന്‍ , ചാണ്ടി പി അലക്‌സാണ്ടര്‍ , പിഎം ലത്തീഫ് ,കെആര്‍ ജയന്‍,കെബി വരദരാജന്‍ ,സിഡി ഷാജി ,എം കമറുദീന്‍ ,മാത്യു ഫിലിപ്പ് ,ബോസ് ജോണ്‍ ,ബീന സേവ്യര്‍,സാബു ജെയിംസ് ,ഷാജി മാത്യു എന്നിവര്‍ സംസാരിച്ചു. ആറ് കേന്ദ്രന്ദങ്ങളില്‍ പൊതുയോഗങ്ങളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."