ദി ബ്ലൂസ്...
മുംബൈ: ഐ.എസ്.എല്ലിന്റെ അഞ്ചാം സീസണിലെ കിരീടത്തില്‍ ബംഗളൂരു എഫ്.സിയുടെ മുത്തം. ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബംഗളൂരു ഗോവയെ പരാജയപ്പെടുത്തിയത്.
ഇതോടെ ബംഗളൂരു എഫ്.സി ആദ്യ കീരീടം സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്.സിയോട് ഫൈനലില്‍ പരാജയപ്പെട്ടതിന്റെ നിരാശ തീര്‍ക്കുകയും ചെയ്തു ബംഗളൂരു എഫ്.സി. 2015 ല്‍ ചെന്നൈയിനോട് ഇതിന് മുമ്പ് ഗോവയും ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നിരിക്കെയാണ് 117-ാം മിനുട്ടില്‍ ഇന്ത്യന്‍ താരം രാഹുല്‍ ബേക്കെയിലൂടെ ബംഗളൂരു വിജയവും കിരീടവുമുറപ്പിച്ച ഗോള്‍ കണ്ടെ@ത്തിയത്. കോര്‍ണര്‍ കിക്കിനൊടുവില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബേക്കെയുടെ ഹെഡര്‍ ഇടതു പോസ്റ്റില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ആദ്യപകുതിയില്‍ ഇരുടീമും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ബോള്‍ പൊസെഷനില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു.
ബംഗളൂരുവും ഗോവയും ഗോളിലേക്ക് ചില മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നു പോലും ഗോള്‍കീപ്പറെ പരീക്ഷിക്കുന്നതായിരുന്നില്ല. ആറാം മിനുട്ടില്‍ ബംഗളൂരുവിന് ഗോള്‍ നേടാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ഗോവന്‍ ഗോള്‍മുഖത്ത് മിക്കു ഭീതി സൃഷ്ടിച്ചുകൊണ്ടേയിരുന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയായിരുന്നു.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ മന്ദര്‍റാവു ദേശായ്ക്ക് പരുക്കു കാരണം കളം വിടേണ്ട@ിവന്നത് ഗോവയ്ക്ക് തിരിച്ചടിയായി.
മൂന്ന് മിനുട്ട് ബാക്കി നില്‍ക്കെയായിരുന്നു രാഹുല്‍ ബേക്കയുടെ വിജയ ഗോള്‍ പിറന്നത്.
കളിയുടെ അധിക സമയത്ത് ഗോവന്‍ താരം അഹ്മദ് യാഹു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. യാഹു നടത്തിയ ഒരു ഫൗള്‍ ര@ണ്ടാം മഞ്ഞക്കാര്‍ഡ് ക്ഷണിച്ചു വരുത്തി.
ഇതോടെ താരത്തിന് കളംവിടേണ്ടി വന്നു. അവസാന മിനുട്ടില്‍ ഗോവ 10 പേരായി ചുരുങ്ങിയത് ബംഗളൂരു മുതലെടുത്തു. ഇതോടെ ഗോവ പ്രതിരോധത്തിലേക്ക് ചുരുങ്ങി. ഗോവക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമായിരുന്നു.
അഞ്ചാം സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നേടിയ താരം
ഗോവയുടെ ഫെറന്‍ കൊറോമിനസ് (16 ഗോള്‍)
ഏറ്റവും കൂടുതല്‍ സേവ് നടത്തിയ ഗോള്‍കീപ്പര്‍ മുംബൈയുടെ അമര്‍ജിത് സിങ്
ഏറ്റവും കൂടുതല്‍ പാസ് പൂര്‍ത്തിയാക്കിയത് ഗോവയുടെ അഹ്മദ് യോഹു (1471)
ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ക്ലബ് എഫ്.സി ഗോവ (41 ഗോള്‍)
ഏറ്റവും കൂടുതല്‍ പാസുകള്‍
പൂര്‍ത്തിയാക്കിയത് എഫ്.സി ഗോവ (11156)
ഗോള്‍ഡന്‍ ഗ്ലൗ ഗുര്‍പ്രീത് സിങ്് സന്ധു
സഹല്‍ എമര്‍ജിങ് പ്ലയര്‍
ഓഫ് ദി സീസണ്‍
മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് എമര്‍ജിങ് പ്ലയര്‍ ഓഫ് ദി സീസണ്‍. ഈ നേട്ടം മലയാളികള്‍ക്ക് അഭിമാനമായി. തന്റെ കരിയറിലെ ആദ്യ ലീഗ് സീസണില്‍ തന്നെ എമര്‍ജിങ് പ്ലയറായി തിരഞ്ഞെുത്തതില്‍ സന്തോഷമുണ്ടെന്ന് സഹല്‍ പറഞ്ഞു.
സീസണിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ കളി മെനഞ്ഞിരുന്നത് സഹലായിരുന്നു. ഗോളിലേക്കുള്ള വഴി തുറക്കുന്നത് കാരണം ഇന്ത്യന്‍ ഓസില്‍ എന്ന വിളിപ്പേരും സഹലിനെ തേടിയെത്തി.
സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു ഗോള്‍ മാത്രമാണ് നേടിയതെങ്കിലും ബ്ലാസ്റ്റേഴ്‌സ് നിരയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയത് സഹലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."