മോദിയുടെത് 14 മാസംകൊണ്ട് അഴിമതിയില്‍ കുപ്രസിദ്ധി നേടിയ സര്‍ക്കാര്‍: എം.എം മണി
തൊടുപുഴ: അധികാരത്തിലെത്തി 14 മാസംകൊണ്ട് അഴിമതിയില്‍ കുപ്രസിദ്ധി നേടിയ സര്‍ക്കാരാണ് മോദിയുടേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി പറഞ്ഞു. സിപിഎം തൊടുപുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയപ്രതിരോധത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.
മധ്യപ്രദേശിലെ വ്യാപം കുംഭകോണത്തില്‍ എത്ര ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നതെന്നത് സംബന്ധിച്ച് എത്തും പിടിയുമില്ല. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അവതരിപ്പിച്ച രണ്ട് ബജറ്റിലും സമ്പന്നര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി. പ്രമാണിമാരെ സഹായിച്ചെില്ലെങ്കില്‍ രാജ്യം അറബിക്കടലില്‍ മുങ്ങിത്താഴുമെന്നാണ് മോഡി പറയുന്നത്. സാധാരണക്കാര്‍ക്കായി മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം ശൗചാലയമാണ്. കയറിക്കിടക്കാന്‍ ഒരു സെന്റ് സ്ഥലം പോലുമില്ലാത്ത കോടിക്കണക്കിനാളുകള്‍ എവിടെ ശൗചാലയം നിര്‍മിക്കുമെന്ന് ബി.ജെ.പി വിശദീകരിക്കേണ്ടതുണ്ട്. സ്വന്തം സര്‍ക്കാരിനെക്കുറിച്ച് അഴിമതിക്കഥകള്‍ പ്രചരിക്കുമ്പോഴും വിവാദങ്ങള്‍ കൊഴുക്കുമ്പോഴും ഒരക്ഷരം മിണ്ടാതിരിക്കുകയാണ് മോഡി. കേരളത്തില്‍ ബി.ജെ.പിക്ക് വളരാനാവുന്നില്ല. അതിന്റെ കാരണം ഇടതുപക്ഷ സ്വാധീനമാണ്. അതില്ലാതാക്കാന്‍ പല വഴിയും തേടുകയാണ് ബി.ജെ.പി. വെള്ളാപ്പള്ളിയെ ആര്‍എസ്എസുകാര്‍ കാണുന്നതും വെള്ളാപ്പള്ളി അവരെ കാണുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.
പഴയകാല എസ്.എന്‍.ഡി.പി നേതാക്കളെല്ലാംതന്നെ കോണ്‍ഗ്രസുകാരായിരുന്നെന്ന് മണി പറഞ്ഞു. ശ്രീനാരയണീയരെ കോണ്‍ഗ്രസുകാരാക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു. എന്നിട്ട് എന്താണ് സംഭവിച്ചതെന്ന് വെള്ളാപ്പള്ളി നടേശനും ആര്‍.എസ്.എസും ഓര്‍ക്കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."