സഊദിയിൽ കൊവിഡ് ബാധിച്ചു 12 മരണം, 1931 പുതിയ രോഗികൾ, 2782 പേർക്ക് രോഗ മുക്തി
റിയാദ്: സഊദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1931 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 12 പേര് മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2782 പേര്‍ക്ക് രോഗമുക്തിയുമുണ്ടായിട്ടുണ്ട്. ഇതോടെ മൊത്തം 48450 പേര് രോഗമുക്തരായി. 12 പേര് മരിച്ചതോടെ മരണസംഖ്യ 411ആയും ഉയര്‍ന്നു. മക്ക, ജിദ്ദ, മദീന, ദമാം, തായിഫ് എന്നിവിടങ്ങളിലായി മൂന്നു സഊദികളും ഒമ്പത് വിദേശികളുമാണ് മരിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 27865 പേരില്‍ 397 പേരുടെ നില ഗുരുതരമാണ്.
#الصحة تعلن عن تسجيل (1931) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (12) حالات وفيات رحمهم الله، وتسجيل (2782) حالة تعافي ليصبح إجمالي عدد الحالات المتعافية (48,450) حالة ولله الحمد. pic.twitter.com/INrtay6i8k
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) May 26, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."