HOME
DETAILS
MAL
പെണ്‍കുട്ടികള്‍ക്ക് സുരക്ഷ വേണം: മോദിക്ക് പിതാവിന്റെ കത്ത്
backup
June 28 2018 | 05:06 AM
ലഖ്നൗ: അയല്‍ക്കാരായ യുവാക്കളുടെ ശല്യം സഹിക്കാന്കഴിയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒരു പിതാവിന്റെ കത്ത്. നാല് പെണ്മക്കളാണ് തനിക്കെന്നും ഇവരെ യുവാക്കള്‍ വീട്ടില്‍ക്കയറി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് കത്തില്‍ പിതാവ് പറയുന്നത്. യു.പിയിലെ മവാന സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കത്തയച്ചത്.വീട്ടില്‍ കഴിയുക പോലും ദുഷ്കരമായിരിക്കുകയാണ്. പെണ്മക്കളുടെ ജീവന് എന്തു സംഭവിക്കുമെന്ന ഭയം തന്നെ നിരന്തരം വേട്ടയാടുകയാണെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."