ആറു മാസത്തിനുള്ളില്‍ ഇഷ്യു ചെയ്തത് 48 ലക്ഷം ഉംറ വിസകള്‍
4,35,746 തീര്‍ഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്
മക്ക: വിശുദ്ധ ഭൂമിയില്‍ ഉംറക്കെത്തിയ വിദേശ തീര്‍ത്ഥാടകരുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആറു മാസത്തിനുളില്‍ എത്തിച്ചേര്‍ന്നത് നാല്പത്തി മൂന്നു ലക്ഷം വിദേശ ഉംറ തീര്‍ത്ഥാടകര്‍. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വീക്കിലി സ്റാറ്റിസ്റിക് പ്രകാരമുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷത്തെ ഉംറ സീസണ് ആരംഭിച്ച 2018 സെപ്റ്റംബര്‍ 11 മുതല്‍ ഇത് വരെയായി 48 ലക്ഷം ഉംറ വിസകള്‍ ഇഷ്യു ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നാണ്. തൊട്ട് പിറകെ യഥാക്രമം ഇന്തോനേഷ്യയും ഇന്ത്യയും ഈജിപ്തും തുര്‍ക്കിയും യമനും മലേഷ്യയും അള്‍ജീരിയയും ജോര്‍ദ്ദാനും ഇറാഖും കൂടുതല്‍ തീര്‍ത്ഥാടകരെ അയച്ചു. പാക്കിസ്ഥാനില്‍ നിന്ന് 10,31,253 തീര്‍ഥാടകര്‍ എത്തി. ഇന്തോനേഷ്യയില്‍ നിന്ന് 6,95,103 തീര്‍ഥാടകരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 4,35,746 തീര്‍ഥാടകരും നാലാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്ന് 2,40,708 തീര്‍ഥാടകരും എത്തിയതായും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഉംറ വിസ നടപടിക്രമങ്ങള്‍ ഇലക്ട്രോണിക് ആക്കിയും സര്‍വീസ് കമ്പനികളെ തീര്‍ഥാടകര്‍ക്ക് തന്നെ സെലക്ട് ചെയ്യാനുള്ള ഓപ്ഷനുകള്‍ നല്‍കിയും ഉംറ പ്ലസ് ടൂറിസം പദ്ധതി നടപ്പാക്കിയുമെല്ലാം കൂടുതല്‍ തീര്‍ഥാടകരെ പുണ്യ ഭൂമിയിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് നടക്കുന്നത്. വിഷന്‍ 2030 പദ്ധതി പ്രകാരം ഒരു സീസണില്‍ മാത്രം 3 കോടി തീര്‍ഥാടകരെ രാജ്യത്തെത്തിക്കുകയാണു ലക്ഷ്യം. ഈ വര്‍ഷം തന്നെ ഒരു കോടി കവിയുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."