HOME
DETAILS
MAL
കൊവിഡ് പാക്കേജാനന്തര സാധാരണ ജീവിതങ്ങള്‍
backup
May 27 2020 | 01:05 AM
പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് പന്ത്രണ്ടിനു പ്രഖ്യാപിച്ച ഇരുപതു ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് തുകയുടെ കാര്യത്തില്‍ നല്ല പാക്കേജ് ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ തുകയുടെ തരംതിരിച്ചുള്ള വ്യാഖ്യാനം പ്രധാനമന്ത്രി അന്നു നടത്തിയില്ല എന്നത് ഈ പാക്കേജിന്റെ പ്രായോഗികതയെക്കുറിച്ച് സംശയം ഉണര്‍ത്തുന്നുണ്ട്. ഈ സംശയത്തെ ബലപ്പെടുത്താന്‍ പോന്നതാണ് രണ്ടു ദിവസത്തിനു ശേഷം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയ സംക്ഷിപ്ത രേഖ. ഊതിവീര്‍പ്പിച്ച ഈ കണക്കില്‍ കൊവിഡാനന്തരം ഇതുവരെ പ്രഖ്യാപിച്ച മുഴുവന്‍ തുകയും പരിപൂര്‍ണമായി സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച ലിക്വിഡിറ്റിക്കുള്ള (ഘശൂൗശറശ്യേ) ദ്രവ്യത - ഉത്തേജക പാക്കേജും ഉള്‍ക്കൊള്ളുന്നുവെന്നതാണ്. അതുകൊണ്ടാണ് ഇതൊരു പുതിയ പാക്കേജ് അല്ലെന്നു പറയുന്നത്.
ഇന്ത്യയുടെ ധനലഭ്യതയുടെ കുറവ് കൊവിഡാനന്തരം തുടക്കം കുറിച്ച ഒരു പ്രതിഭാസമല്ല. 1990കള്‍ക്കു ശേഷം ഇന്ത്യ കൈവരിച്ച സാമ്പത്തിക ഉണര്‍വ് പിന്നോട്ടടിക്കുകയും ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം തൊഴിലില്ലായ്മ വ്യാപകമാവുകയും കാര്‍ഷിക വ്യവസായ മുരടിപ്പ് ഭയാനകമാം തോതില്‍ ബാധിക്കുകയും ചെയ്തത് 2014നു ശേഷമാണെന്നു ഉറപ്പിച്ചു പറയാനാകും. രാജ്യത്തിന്റെ വികസന പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനായി വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.പി.സി.എല്‍ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്) പോലുള്ള നവരത്‌ന കമ്പനികള്‍ വിറ്റഴിച്ചതും ഇതേ മോദി സര്‍ക്കാരാണ്. മാത്രമല്ല, നോട്ടുനിരോധനത്തെ തുടര്‍ന്ന് ഇന്ത്യയിലെ ഭൂരിഭാഗം പരമ്പരാഗത ചെറുകിട കുടില്‍ വ്യവസായങ്ങളും തകര്‍ന്നടിഞ്ഞുവെന്ന സത്യം നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.
ഇരുപതു ലക്ഷം പാക്കേജില്‍ റിസര്‍വ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ച തുകകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിരവധി പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഈ വിമര്‍ശനം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പാക്കേജില്‍ ആര്‍.ബി.ഐ വരുമ്പോള്‍ സ്വതന്ത്ര സ്വയംഭരണ സ്ഥാപനമായ ആര്‍.ബി.ഐയുടെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുന്നത്. ഇത് ആദ്യമായല്ല മോദിഭരണത്തില്‍ ഇങ്ങനെ സംഭവിക്കുന്നത്. ഇതിനു മുന്‍പും പണമില്ലാതിരുന്നപ്പോള്‍ ആര്‍.ബി.ഐയുടെ കരുതല്‍ ശേഖരത്തില്‍ കൈവച്ചതിന്റെ മികവ് മോദി സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. റിസര്‍വ് ബാങ്കിനെ ഭരിക്കുന്നസര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കിയാല്‍ യഥാസമയം സര്‍ക്കാരിന്റെ പിഴവുകള്‍ നികത്തി സാമ്പത്തിക മേഖലയെ നേരെ നയിക്കാനുള്ള ബാങ്കിന്റെ കഴിവിനെയാണ് ഇല്ലാതാക്കുന്നത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലയളവില്‍ ധനകാര്യ വകുപ്പ് മന്ത്രി ചിദംബരവുമായി ആര്‍.ബി.ഐ ഗവര്‍ണര്‍ ശീതസമരം നടത്തിവന്നപ്പോള്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ആര്‍.ബി.ഐ ഗവര്‍ണറെ അനുകൂലിച്ച് കേന്ദ്രബാങ്കിന്റെ വ്യതിരക്തതയെ അംഗീകരിച്ചത് നാം കണ്ടതാണ്. മോദിയുടെ ഇരുപതു ലക്ഷം കോടി പാക്കേജില്‍നിന്ന് ആര്‍.ബി.ഐ നേരത്തെ പ്രഖ്യാപിച്ച ദ്രവ്യതാ പാക്കേജ് കഴിച്ചാല്‍ സര്‍ക്കാര്‍ പാക്കേജ് 14.53 ലക്ഷം കോടിയുടെ പാക്കേജായി ചുരുങ്ങും.
മറ്റൊരു ചോദ്യം ഉയര്‍ന്നുവരുന്നത്, ടാക്‌സ് ഡിഡക്ഷന്‍ സോഴ്‌സ് (ഠമഃ റലറൗരശേീി മ േീൌൃരല) എങ്ങനെ പാക്കേജില്‍ ഉള്‍ക്കൊള്ളും എന്നതാണ്. അതു നികുതിനിരക്കില്‍ വരുന്ന കുറവല്ല. നികുതി മാറ്റിവയ്ക്കല്‍ മാത്രമാണ് (ഉശളളലൃശിഴ ീള മേഃ). മാത്രമല്ല, ഉദ്യോഗസ്ഥരുടെ നിര്‍ബന്ധിത അടവില്‍ ഇളവു വരുത്തിയാല്‍ സര്‍ക്കാര്‍ ചെലവായി കണക്കാക്കാന്‍ കഴിയുമോ. പി.എഫ് തിരികെ അടക്കേണ്ട തുകയല്ലേ. ഇതൊക്കെ മാറ്റിനിര്‍ത്തിയാല്‍ പിന്നെയും പാക്കേജ് തുക ചുരുങ്ങും.
ഏറെ വൈകിയാണെങ്കിലും പ്രഖ്യാപിക്കപ്പെട്ട ലോണുകള്‍, ധനദ്രവ്യത ഉറപ്പാക്കാനായി നടത്തിയ പ്രഖ്യാപനം എന്നിവ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇന്ത്യയെപോലുള്ള ഒരു രാജ്യത്ത് ഇവ എങ്ങനെ അര്‍ഹതയുള്ളവരുടെ കൈകളിലെത്തിച്ചേരുമെന്നതിലാണ് ആശങ്ക. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ അമര്‍ത്യാ സെന്നിനോടും മറ്റു സാമ്പത്തിക വിദഗ്ധരോടും ആലോചിച്ച് നടപ്പാക്കിയ ഡയരക്ട് കാഷ് ട്രാന്‍സ്ഫര്‍ (ഉശൃലര േഇമവെ ഠൃമിളെലൃ) പദ്ധതി ഇവിടെ ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ ഇതിനായി അര്‍ഹതപ്പെട്ടവരുടെ കൃത്യമായ കണക്കോ ഇവരുടെ യഥാസ്ഥിതിയോ സര്‍ക്കാരിന്റെയടുത്തില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ലെ തെരഞ്ഞെടുപ്പില്‍ ജയിക്കാനായി ഉപയോഗിച്ച വജ്രായുധമായിരുന്നല്ലോ തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം. എന്നാല്‍ ഈ പാക്കേജില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവുമില്ലെന്നതാണു യാഥാര്‍ഥ്യം. കോടിക്കണക്കിനു വരുന്ന തൊഴില്‍രഹിതരായ യുവാക്കളെയും കൊവിഡ് മൂലം തൊഴില്‍ നഷ്ടപ്പെട്ടവരെയും ഈ പാക്കേജ് മറന്നിരിക്കുന്നു. കുടിയേറ്റ തൊഴിലാളികളെയും അംഘടിത മേഖലകളിലെ തൊഴിലാളികളെയും ഒന്നും തന്നെ പരിഗണിക്കുന്നുമില്ല.
ഇതര രാജ്യങ്ങളുടെ പാക്കേജുമായി ഇന്ത്യയുടെ പാക്കേജ് താരതമ്യപ്പെടുത്തിയാല്‍ തുലോം തുച്ഛമാണെന്നു കാണാം. അമേരിക്ക അവരുടെ ജി.ഡി.പിയുടെ 13 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചത്. ജപ്പാന്‍ ജി.ഡി.പിയുടെ 21 ശതമാനവും. അവരില്‍ ഏറിയ പങ്കും കറന്‍സി ദ്രവ്യത സമ്പദ്‌വ്യവസ്ഥയില്‍ ഉറപ്പാക്കിയാണ്. ഇന്ത്യന്‍ പാക്കേജില്‍ ഇല്ലാതെപോയതും ഇതാണ്. പാക്കേജിന്റെ ഏറിയ പങ്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളാണുണ്ടാകേണ്ടത്. എങ്കില്‍ വരുമാനം സൃഷ്ടിക്കുന്നതിലേക്കും തുടര്‍ന്ന് ചോദനം ഉണ്ടാക്കുന്നതിലേക്കും നയിക്കുമായിരുന്നു. തുടര്‍നിക്ഷേപത്തിനും ഇതു കാരണമാകും. ഇത്തരം പദ്ധതികളൊന്നും ആ പാക്കേജില്‍ പ്രഖ്യാപിച്ചു കണ്ടില്ല.
കാര്‍ഷിക മേഖലയിലെയും സ്ഥിതി അത്രമേല്‍ പ്രശ്‌ന സങ്കീര്‍ണമായിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍, തൊഴിലുകളില്ലാത്തതിനാല്‍ കൃഷിയിറക്കി വിളവെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന കര്‍ഷകനു വേണ്ടിയുള്ള ഒരു പ്രഖ്യാപനും ഉണ്ടായില്ല. പാക്കേജ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംഭരണം, മൃഗസംരക്ഷണം, ജൈവോല്‍പാദനം, ഔഷധ സസ്യകൃഷി എന്നിവയിലാണ്. മത്സ്യമേഖലക്കും തുക മാറ്റിവച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ കാര്‍ഷിക സംവിധാനങ്ങളെ രക്ഷിക്കാനും കര്‍ഷകരുടെ കടത്തിനു പരിഹാരം കാണാനും യാതൊരു നീക്കവും നടന്നിട്ടില്ല. മത്സ്യമേഖലയിലെ പ്രഖ്യാപനം ജീവിതം ദുസ്സഹമായിത്തീര്‍ന്ന മത്സ്യത്തൊഴിലാളികളുടെ കടം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാകുന്നില്ല.
പ്രഖ്യാപനങ്ങള്‍ എപ്പോഴും ടാര്‍ഗറ്റഡ് ആകണം. ഏതു വിഭാഗത്തിന് എത്ര തുക ആവശ്യമാണ്, അതിന് എത്ര തുക അനുവദിച്ചു എന്ന രീതിയിലുള്ള സീറോ ബെയിസ്ഡ് ബഡ്ജറ്റിങ് വിഭാവനം കൊണ്ടു മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാവൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."