HOME
DETAILS

ഡോ. കെ. അബ്ദുല്‍ ഗഫൂര്‍: വിടപറഞ്ഞത് അക്കാദമിക രംഗത്തെ കുലപതി

  
backup
June 28 2018 | 05:06 AM

%e0%b4%a1%e0%b5%8b-%e0%b4%95%e0%b5%86-%e0%b4%85%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b4%ab%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f

 

 

 

 

 


മുക്കം: ഗവേഷണ ബുദ്ധിയോടെയുള്ള അക്കാദമിക് കാഴ്ച്ചപ്പാടുകള്‍ കൊണ്ടും വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യ ചിന്താധാരകള്‍ കൊണ്ടും സമൂഹത്തിലെ വേറിട്ട വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച ഡോ. കെ. അബ്ദുല്‍ ഗഫൂര്‍. ധാര്‍മികവും സാമൂഹിക ഉന്നമനത്തിന് ഉതകുന്നതുമായ വിദ്യാഭ്യാസ, വൈജ്ഞാനിക കാഴ്ചപ്പാടുകള്‍ വച്ചുപുലര്‍ത്തിയ അദ്ദേഹം ജീര്‍ണതകള്‍ക്കെതിരേയും മൂല്യ നിരാസങ്ങള്‍ക്കെതിരേയും നിരന്തരം പോരാടി. അവഗണിക്കപ്പെടുന്ന ധൈഷണിക മണ്ഡലങ്ങളോട് നിരന്തരം സംവദിച്ചുകൊണ്ട് അവയെ പുനരുജ്ജീവിപ്പിക്കാന്‍ പരിശ്രമിച്ചിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം സമസ്തക്കും സമുദായത്തിനും വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
വിവിധരംഗങ്ങളില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുമ്പോഴും സമസ്തയെന്ന മഹിത പ്രസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കാനായിരുന്നു അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നത്. അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകള്‍ അദ്ദേഹം അനായാസം കൈകാര്യം ചെയ്തിരുന്നു. ഉറുദു ഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും അദ്ദേഹം പ്രത്യേക താല്‍പര്യം കാണിച്ചു. ഔദ്യോഗിക സേവനത്തില്‍നിന്ന് വിരമിച്ച ശേഷം മുക്കം മുസ്‌ലിം യതീംഖാനയുടെ അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍ എട്ടു വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം വിശ്രമജീവിതത്തിലേക്ക് നീങ്ങുമ്പോഴാണ് അല്‍ബിര്‍റ് പ്രീസ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റിവ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്.
ഓഫിസിനെയും വിദ്യാലയങ്ങളെയും ശാസ്ത്രീയമായ രീതിയില്‍ കോര്‍ത്തിണക്കാനും അവയ്ക്ക് കൃത്യമായ രീതിയില്‍ ദിശാബോധം നല്‍കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉറുദു, ക്ലിനിക്കല്‍ സൈക്കോളജി, എജ്യുക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയ ഡോ. അബ്ദുല്‍ ഗഫൂര്‍ എസ്.സി.ഇ.ആര്‍.ടി ഡയറക്ടറുടെ ചുമതല വഹിച്ച ഉറുദു സെപഷല്‍ ഓഫിസര്‍ കൂടിയായിരുന്നു. എ.ഇ.ഒ പദവിയും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago