വേര്‍പിരിക്കപ്പെട്ട കുട്ടികളെ ഉടന്‍ കൈമാറണമെന്ന് യു.എസ് കോടതി
വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തി വഴി അനിധികൃതമായി കുടിയേറിയതിനെ തുടര്‍ന്ന് കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിക്കപ്പെട്ട കുട്ടികളെ ഉടന്‍ രക്ഷിതാക്കള്‍ക്ക് കൈമാറണമെന്ന് കാലിഫോര്‍ണിയ കോടതി. അടുത്ത 30 ദിവസത്തിനുള്ള കുട്ടികളെ കൈമാറ്റം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കുട്ടികള്‍ അഞ്ച് വയസിന് താഴെയുള്ളവരാണെങ്കില്‍ 14 ദിവസത്തിനുള്ള രക്ഷിതാക്കള്‍ക്ക് ഇവരെ കൈമാറണമെന്ന് കാലിഫോര്‍ണിയ ജില്ലാ ജഡ്ജി ഡന സബ്രാ പറഞ്ഞു. അമേരിക്കല്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ നല്‍കിയ പരാതിയില്‍ വിധി പറയുകയായിരുന്നു അവര്‍.
സങ്കീര്‍ണമായ തീരുമാനങ്ങളാണ് യു.എസ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് ജഡ്ജി കുറ്റപ്പെടുത്തി. അനധികൃതമായി കുടിയേറിയ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പിരിക്കുന്ന തീരുമാനം യാതൊരു ആസൂത്രണവുമില്ലാതെയാണ് നടപ്പിലാക്കിയത്. ഇത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണെന്ന് ജഡ്ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."