HOME
DETAILS

'സര്‍ക്കാരിന്റെ പ്ലാന്‍ ബി എന്താണ്?'

  
backup
May 27 2020 | 02:05 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 


ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച അദ്ദേഹം, ഇനി എന്താണ് സര്‍ക്കാരിന്റെ പ്ലാന്‍ ബി എന്ന് ആരായുകയും ചെയ്തു.
ലോക്ക്ഡൗണിനിടയിലും സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് രാജ്യത്ത് കൊവിഡ് ബാധ വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെയ് അവസാനത്തോടെ രാജ്യത്ത് കൊവിഡ് വ്യാപനം കുറയുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. നാലു ഘട്ടങ്ങളിലായി രാജ്യത്ത് നടന്ന ലോക്ക്ഡൗണിനു ശേഷവും രോഗവ്യാപനത്തില്‍ പ്രധാനമന്ത്രി പ്രതീക്ഷിച്ച കുറവ് വന്നിട്ടില്ല. അതിനര്‍ഥം, ലോക്ക്ഡൗണ്‍ പരാജയപ്പെട്ടു എന്നാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.രോഗവ്യാപനം കൂടുമ്പോള്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. 21 ദിവസത്തിനുള്ളില്‍ രാജ്യം കൊവിഡിനെ തുരത്തുമെന്നാണ് ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ലോക്ക്ഡൗണ്‍ നീട്ടേണ്ടിവന്നു. ഇപ്പോഴും രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ്. അതുകൊണ്ട്, ഇനി എന്താണ് സര്‍ക്കാരിന്റെ അടുത്ത പദ്ധതിയെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.രാജ്യത്തിന്റെ സാമ്പത്തിക രംഗം, തൊഴിലാളികളുടെ പുനരധിവാസം, സംസ്ഥാനങ്ങള്‍ക്കുള്ള സഹായം, രോഗപ്രതിരോധം എന്നിവയെക്കുറിച്ച് സര്‍ക്കാര്‍ വിശദമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago