HOME
DETAILS

റവന്യു ഡിവിഷന്‍ ഓഫിസ് പുനലൂരില്‍ത്തന്നെ; അപവാദങ്ങളില്‍ നിന്ന് തലയൂരി സി.പി.ഐ

  
backup
June 28 2018 | 07:06 AM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%81



പുനലൂര്‍: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലക്ക് അനുവദിച്ച റവന്യു ഡിവിഷന്‍ ഓഫിസ് പുനലൂരിനു തന്നെ ഉറപ്പിച്ച് ജീവനക്കാരെ നിശ്ചയിക്കുകയും ചെയ്തതോടെ നാളുകളായി നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്ക് അറുതി വന്നെങ്കിലും സമരങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുകയാണ്. ഈ സര്‍ക്കാര്‍ പുതിയതായി അനുവദിച്ച ആറു റവന്യു ഡിവിഷന്‍ ഓഫിസുകളില്‍ അഞ്ചെണ്ണം പ്രവര്‍ത്തനം ആരംഭിച്ചു മാസങ്ങളായിട്ടും പുനലൂരിന് അനുവദിച്ച ഓഫിസ് കൊട്ടാരക്കരയിലേക്കു മാറ്റാനുള്ള അടിയൊഴുക്കുകള്‍ ശക്തമായിരുന്നു. ഇതിന്റെ പേരില്‍ നിരവധി സമരങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ സംഘടിപ്പിച്ചു.
ആര്‍.ഡി ഓഫിസ് ആസ്ഥാനം കൂടി നഷ്ടമാകുന്ന സ്ഥിതിയുണ്ടായാല്‍ രാഷ്ട്രീയമായി സി.പി.ഐയുടെ അടിത്തറയിളകുമെന്ന അവസ്ഥ മുന്നില്‍ക്കണ്ടാണ് സി.പി.ഐ സംസ്ഥാന നേതൃത്വം ഇടപ്പെട്ട് ഓഫിസ് തിരികെ പിടിച്ചത്.
വര്‍ഷങ്ങളായി നിര്‍മാണം തുടങ്ങിയ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന്റെ പണി ഇപ്പോഴും അനിശ്ചിതത്തിലാണ്. സ്റ്റാന്‍ഡ് രണ്ടു കിലോമീറ്റര്‍ അകലത്തില്‍ മാറ്റിയപ്പോള്‍ യാത്രക്കാര്‍ പെരുവഴിയിലായി. ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് പുനലൂരില്‍ വെള്ളം വിതരണത്തിന് ആരംഭിച്ച പൈപ്പിടീല്‍ ചടങ്ങിലൊതുങ്ങി. ദേശീയപാതയോരത്ത് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ ആരംഭിച്ച ഓടയുടെയും നടപ്പാതയുടെയും നിര്‍മാണം പൊതുമരാമത്തുവകുപ്പിന്റെയും നഗരസഭയുടെയും പിടിവാശി മൂലം അതിര്‍ത്തി പോലും നിശ്ചയിക്കാന്‍ ആകുന്നില്ല. അറുപത്തി ഒന്‍പതു കോടി രൂപാ മുടക്കി നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ ഭൂമിയിലെ മണ്ണു വില്‍പന പുനലൂര്‍ തഹസില്‍ദാര്‍ തടഞ്ഞ നാള്‍ മുതല്‍ ആരോഗ്യ വകുപ്പും റവന്യൂ വകുപ്പം തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ രൂക്ഷമായി തുടരുകയാണ്.
വിവാദമായ റയില്‍വേ അടിപ്പാതയ്ക്ക് കേവലം പതിന്നാലര സെന്റു വസ്തു റവന്യൂ വകുപ്പിന് നാലു വര്‍ഷമായി ഏറ്റെടുത്ത് കൊടുക്കാനായിട്ടില്ല. ഇതിന്റെ പേരില്‍ വരുംദിവസങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും ഹര്‍ത്താലുള്‍പ്പെടെയുള്ള സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ വേരോട്ടമുള്ള പാര്‍ട്ടികളാണ് സി.പി.എമ്മും സി.പി.ഐയും. പൊതുവേദികളില്‍ ഐക്യവും അടിത്തട്ടില്‍ അനൈക്യവും മിക്ക പഞ്ചായത്ത് ഭരണത്തേയും ബാധിച്ചിട്ടുണ്ട്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, ഫാമിങ് കോര്‍പ്പറേഷന്‍, വനം വകുപ്പ്, റവന്യു പഞ്ചായത്ത് ഭരണസമിതിയിലും വിഴുപ്പലക്കലും ആരോപണങ്ങളും പ്രവര്‍ത്തകര്‍ തമ്മിലുള്ള തെരുവുയുദ്ധങ്ങളിലാണു കലാശിക്കുന്നത്.
കുളത്തൂപ്പുഴ പഞ്ചായത്തില്‍ വനം വകുപ്പിന്റെ വക മണല്‍ കലവറയില്‍ മണല്‍ വില്ലനയുടെ പേരില്‍ സി.പി.എമ്മും വനം വകുപ്പും തമ്മില്‍ നടന്ന സമരം സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഹാരിസണ്‍ തോട്ടം മേഖലയിലെ വര്‍ഷങ്ങളായി താമസിക്കുന്ന തോട്ടം തൊഴിലാളികളെ കുടിയിറക്കിയപ്പോള്‍ സി.ഐ.ടി.യു ജില്ലാ സെകട്ടറി എസ്. ജയമോഹന്റെ നേതൃത്വത്തിലാണ് സമരം നയിച്ചത്. വരുന്ന രണ്ടു മാസങ്ങള്‍ക്കുള്ളില്‍ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, അഞ്ചല്‍ എന്നീ പഞ്ചായത്തുകളിലെ അധികാര കൈമാറ്റം പാര്‍ട്ടികളില്‍ രൂക്ഷമായ ഭിന്നിപ്പിലെത്തി നില്‍ക്കുമ്പോഴാണ് സി.പി.ഐയുടെ ശ്രമഫലമായി ആര്‍.ഡി ഓഫിസ് പുനലൂരില്‍ അടുത്ത മാസം തന്നെ പ്രവര്‍ത്തനം തുടങ്ങുന്നത്. കൊട്ടാരക്കര, പത്തനാപുരം പുനലൂര്‍ താലൂക്കുകളാണ് ഓഫിസിന്റെ പരിധിയില്‍ വരുന്നത്.
ദീര്‍ഘനാളായുള്ള ജനങ്ങളുടെ മുറവിളിക്കാണ് ഇതു പരിഹാരമായിട്ടുള്ളത്. ഒരു തഹസീല്‍ദാറും രണ്ടു ഡപ്യൂട്ടി തഹസീല്‍ദാറുമാരും മുപ്പത്തിമൂന്നു ജീവനക്കാരെയുമാണ് ഓഫിസ് പ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിട്ടുള്ളത്. പുനലൂര്‍ തൂക്കുപാലത്തിനു സമീപത്തെ പൊതുമരാമത്ത് മന്ദിരമാണ് ആസ്ഥാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago