കേരളത്തില്‍ മാത്രമാണ് പൊലിസിനെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യം: ജേക്കബ് പുന്നൂസ്
കൊല്ലം: കേരളത്തില്‍ മാത്രമാണ് പൊലിസിനെ വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുള്ളതെന്ന് മുന്‍ പൊലിസ് മേധാവി ജേക്കബ് പുന്നൂസ്. കേരള പൊലിസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.പി.പി.എ) ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും മികച്ച സേനയാണ് കേരളത്തിലെ പൊലിസ്. സ്വാതന്ത്ര്യത്തിന് മുന്‍പുള്ള ചില കീഴ്വഴക്കങ്ങളും സ്വഭാവവും സേനയിലെ ചിലര്‍ പുലര്‍ത്തുന്നുണ്ട്. ഇത്തരം രീതികള്‍ മാറ്റണം.
1977ല്‍ 556 കൊലപാതകങ്ങള്‍ നടന്ന കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കൊലപാതകങ്ങളുടെ എണ്ണം 304 ആയി കുറഞ്ഞു. കേരളത്തില്‍ ലക്ഷത്തില്‍ ഒരാള്‍ പോലും കൊല്ലപ്പെടുന്നില്ല. സ്വീഡന് പോലുള്ള രാജ്യങ്ങളേക്കാള്‍ മികച്ച നിലയിലാണ് കേരളത്തിലെ പൊലിസെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി.ജി സുരേഷ്കുമാര്‍ അധ്യക്ഷനായി.
കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ബേബി, ചെയര്മാന് എം. ചന്ദ്രശേഖരപണിക്കര്‍, അസോസിയേഷന് സെക്രട്ടറി സി.ഡി സുരേഷ്, എ.കെ വേണുഗോപാല്‍, എസ്. ഷൈജു സംസാരിച്ചു. പൊലിസ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സര്‍വിസിലുള്ളവര്‍ക്ക് ലഭിക്കുന്നതിന് തുല്ല്യമായ ആനുകൂല്ല്യങ്ങള്‍ പെന്‍ഷന്‍കാര്‍ക്കും അനുവദിക്കണമെന്ന് കണ്വന്ഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."