HOME
DETAILS

ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു, കടിച്ചത് മൂര്‍ഖന്‍; വിഷപ്പല്ലും കണ്ടെത്തി

  
backup
May 27 2020 | 02:05 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%86-%e0%b4%95%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 


സ്വന്തം ലേഖകന്‍
കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസില്‍ പൊലിസിന്റെ ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. കടിച്ചത് മൂര്‍ഖന്‍ പാമ്പാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.
പാമ്പിന്റെ വിഷപ്പല്ലും കണ്ടെത്തി. ഉത്രയെ കടിച്ച മൂര്‍ഖനെ സംഭവദിവസം സഹോദരന്‍ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഈ പാമ്പിന്റെ ജഡം പുറത്തെടുത്താണ് ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ബി.ആര്‍ ജയന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. കേസിനെ സഹായിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ വേണ്ടിയായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്. കൊലപാതകക്കേസില്‍ പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.


ഉത്രയെ കടിച്ചത് ഈ പാമ്പാണെന്ന് തെളിയിക്കാനും പാമ്പിന്റെ വിഷപ്പല്ലിന്റെ അളവ് മനസിലാക്കാനും കൂടിയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ഉത്രയുടെ ഇടതുകൈത്തണ്ടയിലെ കടിയേറ്റ മുറിവും പാമ്പിന്റെ പല്ലുകളും താരതമ്യം ചെയ്ത് പരിശോധിച്ചു. പാമ്പിന്റെ ശരീരം അഴുകിത്തുടങ്ങിയിരുന്നു. 152 സെന്റീമീറ്റര്‍ നീളം പാമ്പിനുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ശാസ്ത്രീയ തെളിവു ശേഖരണത്തിന്റെ ഭാഗമായി പൊലിസ് വിശദ പരിശോധന നടത്തും. സംഭവത്തില്‍ പാമ്പിന്റെ ഡി.എന്‍.എ പരിശോധിക്കുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ അറിയിച്ചു.
ഈ പാമ്പ് കടിച്ചു തന്നെയാണോ ഉത്ര മരിച്ചതെന്നറിയാനാണ് ഡി.എന്‍.എ പരിശോധിക്കുന്നത്. ഹൈദരാബോദിലോ പൂനെയിലോ ആയിരിക്കും പരിശോധന. 90 ദിവസത്തിനുള്ളില്‍ എല്ലാ ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചു.


ഒരു കോടി രൂപയ്ക്കുമേല്‍ വിലവരുന്ന ഉത്രയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഭര്‍ത്താവ് സൂരജ് കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണിതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കൊലപാതകത്തിനു സഹായം നല്‍കിയതില്‍ മുഖ്യപങ്ക് പാമ്പാട്ടിക്കാണെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.


ആറു പേജുള്ള റിമാന്റ് റിപ്പോര്‍ട്ടില്‍ രണ്ടാം പ്രതി പാമ്പാട്ടി സുരേഷിന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 12നാണ് സുരേഷിനെ സൂരജ് പരിചയപ്പെടുന്നത്. തുടര്‍ന്ന് പാമ്പിനെ പിടിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീഡിയോ നോക്കി പഠിച്ചു. 17,000 രൂപ കൈപ്പറ്റി രണ്ടു പാമ്പുകളെ സുരേഷ് സൂരജിനു വിറ്റു.
പാമ്പുമായി സുരേഷ് സൂരജിന്റെ വീട്ടിലെത്തിയെന്നും ഉത്ര ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വിഷപ്പാമ്പിനെ തുറന്നുകാണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചനയെക്കുറിച്ച് റിമാന്റ് റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ സൂരജിന്റെ അമ്മ, അച്ഛന്‍, സഹോദരി എന്നിവരെ ഉടന്‍ ചോദ്യം ചെയ്യും.
ഗൂഢാലോചനയില്‍ പങ്കാളികളെന്ന് സംശയിക്കുന്ന സുഹൃത്തുക്കളുടെ പട്ടികയും അന്വേഷണ സംഘം തയാറാക്കിയതായി സൂചനയുണ്ട്.

സൂരജില്‍നിന്ന് പൊലിസിന്
നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു


കൊല്ലം: വിഷപ്പാമ്പിനെ ആയുധമാക്കി ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് കസ്റ്റഡിയിലുള്ള പ്രതി സൂരജിനെ ചോദ്യംചെയ്തതില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി സൂചന.
സൂരജിന് ഭാര്യ ഉത്രയുടെ സ്വത്തിനപ്പുറം വേറെയും ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ചോദ്യം ചെയ്യലില്‍ സൂരജ് കൊലയ്ക്കു പിന്നിലുള്ള കാരണങ്ങള്‍ പൊലിസിനോട് തുറന്നു പറഞ്ഞെന്നറിയുന്നു. ആദ്യം നൂറു പവനിലേറെ സ്വര്‍ണവും ആഡംബര കാറും അഞ്ചു ലക്ഷത്തോളം രൂപയും നല്‍കിയതിനു പുറമെ 15 ലക്ഷം രൂപയും അഞ്ചലില്‍ 70 സെന്റോളം വസ്തുവും സൂരജിന് ഉത്രയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. ഉത്രയ്ക്കായി നല്‍കിയ സ്വത്തുക്കള്‍ ഉത്രയുടെ പോലും ഇടപെടലില്ലാതെ സ്വതന്ത്രമായി കൈകാര്യം ചെയ്തിരുന്നത് സൂരജായിരുന്നു. ഉത്രയ്ക്കു നല്‍കിയ സ്വര്‍ണവും പണവും സൂരജ് പല ആവശ്യങ്ങള്‍ക്കും ചെലവഴിച്ചതായി വിവരമുണ്ട്.


ഈ സാഹചര്യത്തില്‍ ഉത്രയുടെ പൊന്നും പണവും കൈവശപ്പെടുത്താനായി മാത്രമാണ് സൂരജ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് വിശ്വസിക്കുന്നില്ല.
മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന സൂരജിന് വായ്പാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തുന്ന സ്ത്രീകളില്‍ ചിലരുമായി സൗഹൃദമുണ്ടായിരുന്നതായി പൊലിസിനു വിവരം ലഭിച്ചിട്ടുണ്ട്.


ഇവരില്‍ ചിലരുമായുള്ള സൂരജിന്റെ ഫോണ്‍ സംഭാഷണങ്ങളെ ഉത്ര ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു.
ഇതിനെ തുടര്‍ന്ന് ഉത്രയെ എങ്ങനെയും ഒഴിവാക്കണമെന്ന ചിന്ത ഇയാളില്‍ ഉടലെടുത്തതായാണ് പൊലിസിന്റെ നിഗമനം. കസ്റ്റഡിയില്‍ ചോദ്യംചെയ്യലിനു ശേഷം 29ന് കേസിലെ രണ്ടു പ്രതികളെയും പൊലിസ് കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago