HOME
DETAILS
MAL
ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കില്ല: ഹൈക്കോടതി
backup
March 18 2019 | 18:03 PM
കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹൈക്കോടതി.
മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമലയില്‍ ജാതിമത ഭേദമന്യേ വര്‍ഷങ്ങളായി പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ പി.ആര് രാമചന്ദ്രമേനോന്‍, എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഫയല്‍ ചെയ്യപ്പെട്ട ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും അക്രമം കാട്ടിയ പൊലിസുകാരുടെ പട്ടിക കോടതിക്ക് കൈമാറാത്തതില്‍ ഡിവിഷന് ബെഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."