പള്ളി ഇമാമിന്റെ മുറിയില്‍ മോഷണം
ചെര്‍ക്കള: പളളി ഇമാമിന്റെ മുറിയില്‍ മോഷണം. ചെര്‍ക്കള ബദര്‍ ജുമാമസ്ജിദ്ഇമാം എ.പി ശാഫി ഹൈത്തമിയുടെ മുറിയില്‍ നിന്നാണ് സ്വര്‍ണവും, പണവും കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ഒന്നര പവന്റെ സ്വര്‍ണ ചെയിനും, മോതിരവും, പണവുമാണ് നഷ്ടപ്പെട്ടത്. മുറിക്കകത്തെ അലമാര പൊളിച്ച നിലയിലായിരുന്നു. സുബ്ഹി നിസ്ക്കാരത്തിനായി മുറിപൂട്ടി പളളിയില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണംനടന്ന വിവരം അറിയുന്നത്. മുറിയുടെ ഗ്രില്‍സ് ഇല്ലാത്ത ജനാല തുറന്ന നിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് സംശയിക്കുന്നു. വിദ്യാനഗര്‍ പൊലിസ് കേസെടുത്തു.
ഇതിന് മുമ്പും ഇവിടെ കവര്‍ച്ച നടന്നിരുന്നു. ജില്ലയില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുളള കവര്‍ച്ച വ്യാപകമാവുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചോളം മോഷണങ്ങളാണ് നടന്നത്. ഈ കേസുകളില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന വന്‍ സംഘം തന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സംശയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."