ലോകം മുഴുവന്‍ കുറച്ചിട്ടും ഇന്ത്യ ഇന്ധനവില കുറക്കുന്നില്ല ജനങ്ങളുടെ അവകാശങ്ങളെല്ലാം നിഷേധിക്കുന്നു- രൂക്ഷ വിമര്‍ശനവുമായി വീരപ്പ മൊയ്‌ലി
ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയുടെ വിലക്കുറവ് ലോകത്തെ എല്ലാ രാജ്യങ്ങളും അവരുടെ ഉപഭോക്താക്കള്‍ക്കെല്ലാം ലഭ്യമാക്കുമ്പോള്‍ കേന്ദ്രം മാത്രം വില കുറക്കാന്‍ തയ്യാറാവുന്നില്ലെന്ന് മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി. ഇന്ധന വില സംബന്ധിച്ച കേന്ദ്ര വിശദീകരണങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ സര്‍ക്കാര്‍ കുറച്ചുകൂടി ശ്രദ്ധയോടെ പരിഗണിക്കണമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
ഇന്ത്യയടക്കം ലോകത്തെ മുഴുവന്‍ സാമ്പത്തിക വിദഗ്ധരും ജനങ്ങളുടെ കൈകളില്‍ നേരിട്ട് പണമെത്തിക്കാന്‍ പറയുമ്പോള്‍ കേന്ദ്രം അവര്‍ക്ക് ന്യായപരമായി കിട്ടേണ്ടത് പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരിയുടെ സമയത്തെങ്കിലും ജനങ്ങളോട് കൂറ് പുലര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം- അദ്ദേഹം പറഞ്ഞു.
'സമ്പാദ്യം ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതയോടെയും ബോധപൂര്‍വവുമായ തീരുമാനം എടുത്തിട്ടുണ്ടെന്ന കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന വൈരുദ്ധ്യമാണ്. ഡിമാന്‍ഡ് കുറഞ്ഞത് ഉല്‍പന്ന വില അസംസ്‌കൃത എണ്ണ വിലയേക്കാള്‍ കുറവായ ഒരു പ്രത്യേക സാഹചര്യത്തിലേക്ക് എത്തിച്ചെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്', മൊയ്‌ലി വ്യക്തമാക്കി.
അസംസ്‌കൃത എണ്ണ വിലയ്ക്ക് അനുസരിച്ച് ഡീസല്‍, പെട്രോളിയം എന്നിവയുടെ വില നിശ്ചയിക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്തിരുന്നു. വിപണിയുടെ സ്വഭാവത്തിന് അനുസരിച്ച ആനുകൂല്യങ്ങളും ബാധ്യതകളും കൈകാര്യം ചെയ്യുക എന്നതായിരുന്നു ആ ആശയമെന്നും മൊയ്‌ലി പറഞ്ഞു.
ലഭ്യമായ വിവരമനുസരിച്ച്, ലോകത്തെ മറ്റൊരു രാജ്യവും അസംസ്‌കൃത വില കുറയുന്നതിന്റെ ഗുണം ജനങ്ങളില്‍നിന്ന് മറച്ചുവെക്കുന്നില്ലെന്നും നിഷേധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."