നിരത്തുകളിലെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങി
ഏറ്റുമാനൂര്‍: നഗരത്തിലെ നിരത്തുകളില്‍ ഗതാഗതതടസം ഉണ്ടാകുന്ന രീതിയില്‍ സ്ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകളും ഫ്‌ളക്‌സ് ബാനറുകളും നഗരസഭ നീക്കം ചെയ്തു തുടങ്ങി.
ഇന്നലെ പാലാ റോഡില്‍ പാറകണ്ടം മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വരെയുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്തു. മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്ന നഗരത്തിലെ ഏറ്റവും വലിയ തോടായ മാറാവേലി തോടിന്റെ ശുചീകരണവും കഴിഞ്ഞ ദിവസം ആരംഭിച്ചു. തവളക്കുഴിയില്‍ നിന്നാരംഭിക്കുന്ന തോട്ടിലെ മാലിന്യവും എക്കലും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഫുട്പാത്തിലേക്കിറക്കി വെച്ചിരിക്കുന്ന കടകളോടും വഴിയോരക്കച്ചവടക്കാരോടും അടിയന്തിരമായി ഇവ മാറ്റി സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ചെയര്‍മാന്‍ ജോയി മന്നാമല, വിദ്യാഭ്യാസകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗണേഷ് ഏറ്റുമാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈദ്യുതി പോസ്റ്റുകളില്‍ അനധികൃതമായി കെട്ടിവെച്ചിരിക്കുന്ന ബോര്‍ഡുകളും വഴിയരികില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന ബോര്‍ഡുകളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
നഗരസഭാ സെക്രട്ടറി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."