കൊവിഡില്‍ കേരളം കള്ളക്കണക്കുണ്ടാക്കുന്നു: വിമര്‍ശിച്ച് വി. മുരളീധരന്‍
കോഴിക്കോട്: വീഴ്ച മറയ്ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രവാസികളെ കരുവാക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളം കൊവിഡ് കേസുകള്‍ കുറച്ചുകാണിക്കുകയാണ്.സമൂഹവ്യാപനം കണ്ടെത്തുന്നതിനുള്ള ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചു.
കൊവിഡ് കേസുകള്‍ കുറച്ചു കാണിക്കാന്‍ പരിശോധനകള്‍ കുറച്ച് നടത്തുന്നു. കള്ളക്കണക്കുണ്ടാക്കുന്നതില്‍ കേരളത്തിന് ഒന്നാം സ്ഥാനമാണ്. രോഗ പരിശോധനയില്‍ 26ാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ സമൂഹ വ്യാപനത്തിന്റെ വാഹകരായി കേരളത്തിലെ മന്ത്രിമാര്‍ ചിത്രീകരിക്കുന്നു. എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്ന് മന്ത്രിമാര്‍ വ്യക്തമാക്കണം. മേയിലാണ് പ്രവാസികളുടെ മടക്കം തുടങ്ങിയത്.ഏപ്രിലില്‍ തന്നെ 30ഓളം കേസുകളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. സംസ്ഥാന സ്വന്തം വീഴ്ചകള്‍ മറയ്ക്കാന്‍ പ്രവാസികളെ കരുവാക്കരുത്.
ക്വാറന്റൈന്‍ പണം നിര്‍ബന്ധമായി പിരിക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല, ഹോം ക്വാറന്റൈന്‍ പരാജയമെന്ന് തെളിഞ്ഞു. പ്രവാസികളെ തിരികെ എത്തിക്കാന്‍ സംസ്ഥാനം ഉല്‍സാഹിക്കുന്നില്ലെന്നു മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."