HOME
DETAILS
MAL
രമണ്‍ ശ്രീവാസ്തവയുടെ നിയമനം പുനഃപരിശോധിക്കണം: ജനതാദള്‍ ലെഫ്റ്റ്
backup
April 13 2017 | 21:04 PM
കോഴിക്കോട്: വിവാദ പൊലിസ് ഓഫിസര്‍ ആയിരുന്ന രമണ്‍ ശ്രീവാസ്തവയെ ചീഫ് സെക്രട്ടറി റാങ്കില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായി നിയമിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജനതാദള്‍ ലെഫ്റ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാബിര്‍ പടനിലം ആവശ്യപ്പെട്ടു. ഇ.കെ.നായനാര്‍ രമണ്‍ ശ്രീവാസ്തവ ന്യൂനപക്ഷ വിരുദ്ധനാണെന്നുപറഞ്ഞിരുന്നു. അദ്ദേഹത്തിനെതിരേ ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നതുമാണ്. ഈ സാഹചര്യത്തില്‍ മതേതരത്വത്തിനും ന്യൂനപക്ഷസംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന ഇടതുമുന്നണിയും മുഖ്യമന്ത്രിയും രമണ്‍ ശ്രീവാസ്തവയുടെ നിയമനം പുനഃപരിശോധിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ വിശ്വാസം കൂടുതല്‍ കരുത്തോടെ ആര്‍ജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."