താരങ്ങളെ പുറത്താക്കാം; അംപയര്‍മാരുടെ അധികാര പരിധി കൂട്ടുന്നു
ലണ്ടന്‍: ക്രിക്കറ്റില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് മെരിബോണ്‍ ക്രിക്കറ്റ് ക്ലബ്. അംപയര്‍മാരുടെ അധികാര പരിധി ശക്തിപ്പെടുത്തുന്ന വിധത്തിലാണ് പുതിയ നിയമങ്ങള്‍ വരുന്നത്. കളിക്കളത്തില്‍ മാന്യത വിട്ട് പെരുമാറുന്ന കളിക്കാരെ അംപയര്‍ക്ക് പുറത്താക്കാം. കളിക്കാരനെ താത്കാലികമായോ, സ്ഥിരമായോ അംപയര്‍ക്ക് വിലക്കാനാകും. എതിര്‍ ടീമിന് അഞ്ച് റണ്‍ വരെ പിഴയായി നല്‍കാനും അംപയര്‍ക്ക് കഴിയും. കുറ്റം ചെയ്ത കളിക്കാരനെ പിന്‍വലിക്കാന്‍ ക്യാപ്റ്റന്‍ തയ്യാറായില്ലെങ്കില്‍ മത്സരം എതിര്‍ ടീം ജയിച്ചതായി പ്രഖ്യാപിക്കാനും അധികാരമുണ്ടാകും. രണ്ട് നായകന്മാരും കളിക്കാരനെ ഒഴിവാക്കാന്‍ വിസമ്മതിച്ചാല്‍ അംപയര്‍ക്ക് മത്സരം തന്നെ റദ്ദാക്കാം.
വിക്കറ്റ് കീപ്പറുടെ സുരക്ഷ ഉറപ്പാക്കാന്‍ ബെയ്ല്‍സിന് പിന്നില്‍ അനുവദനീയമായ പരിധി നിശ്ചയിക്കുക, കീപ്പറിന് പകരക്കാരനെ നിശ്ചയിക്കുന്നതിലും ബാറ്റ് മാറ്റത്തിലും നിയന്ത്രണം കൈകൊള്ളുന്ന നിയമങ്ങളും കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
മുന്‍ താരങ്ങളായ റിക്കി പോണ്ടിങ്, കുമാര്‍ സംഗക്കാര, സൗരവ് ഗാംഗുലി, റോഡ് മാര്‍ഷ് തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് എം.സി.സി പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. നിയമങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ കളിക്കളത്തില്‍ നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."