കേരള സര്‍ക്കാറിന്റെ തീരുമാനം മനുഷ്യത്വരഹിതം: കെ.ഐ.സി
കുവൈത്ത് സിറ്റി: പ്രവാസ ലോകത്ത് നിന്നും കോവിഡ് കാലത്തെ ദുരിതക്കടല്‍ താണ്ടി നാടണയുന്ന പ്രവാസികളില്‍ നിന്നും ക്വാറന്റൈന്‍ ചാര്‍ജ് ഈടാക്കുമെന്ന കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അസുഖ ബാധിതരായും ജോലി നഷ്ടപ്പെട്ടും മറ്റും പ്രവാസ ലോകത്ത് നിന്നും നിര്‍ബന്ധിത സാഹചര്യങ്ങളില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവരോടുളള ഈ സമീപനം മനുഷ്യത്വരഹിതമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുളള വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളും മറ്റും അവരവരുടെ സ്ഥാപനങ്ങള്‍ പോലും മടങ്ങിവരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ സൗകര്യങ്ങളൊരുക്കാന്‍ വേണ്ടി വിട്ടുകൊടുക്കാമെന്ന് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സംവിധാനങ്ങളൊന്നും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താതെ ക്വാറന്റൈന്‍ ചെലവുകളൊക്കെ പ്രവാസികളുടെ മേല്‍ കെട്ടിവെക്കാനുളള ശ്രമങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല.
കാലങ്ങളായി നാടിന്റെ സാമ്പത്തിക ഘടനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന പ്രവാസികളെയാകമാനം ആശങ്കയിലാഴ്ത്തുന്ന ഇത്തരം വിവേചനപരമായ നടപടികളില്‍ നിന്ന് കേരള സര്‍ക്കാര്‍ ഉടന്‍ പിന്തിരിയിണമെന്നും ഇതിനെതിരെ എല്ലാ പ്രവാസി സംഘടനകളും ഒന്നിക്കണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."