ഷോപ്പിങ് കോംപ്ലക്‌സ്: വ്യാപാരികളുടെ പ്രചാരണം വ്യാജമെന്ന് പഞ്ചായത്ത്
തിരൂര്‍: പട്ടര്‍നടക്കാവ് ഷോപ്പിങ് കോംപ്ലക്‌സുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി സുബൈദ അറിയിച്ചു. രണ്ടുവിധത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും വ്യാപാരികളെ അതാത് മുറികളില്‍ പാട്ട-കുടിയാന്മാരായി പ്രഖ്യാപിച്ച് മുറികള്‍ അപ്പീല്‍വാദികള്‍ക്ക് തന്നെ നല്‍കണെന്നും ആവശ്യപ്പെട്ടായിരുന്നു വ്യാപാരികള്‍ നല്‍കിയ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് രണ്ടുണ്ടും ഹൈക്കോടതി അനുവദിച്ചില്ല. അപ്പീല്‍ ഹരജിക്കാര്‍ ആവശ്യപ്പെട്ടാല്‍ കടമുറികള്‍ ചട്ടപ്രകാരം ലേലം ചെയ്യാനും അതില്‍ ഈ വ്യാപാരികളെ കൂടി ഉള്‍പ്പെടുത്താനും മാത്രമാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ ് വ്യക്തമാക്കി. കടമുറികളില്‍ ബന്ധപ്പെട്ട വ്യാപാരികളുടെ സാധനങ്ങളുണ്ടെണ്ടങ്കില്‍ പഞ്ചായത്ത് ജീവനക്കാരുടെ സാന്നിധ്യത്തില്‍ എടുത്ത് മാറ്റുന്നതിന് ആവശ്യമായ നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ടണ്ട്. തുടര്‍ന്ന് എട്ട് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെണ്ടന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
കോടതി വിധിയില്‍ യൂത്ത് ലീഗ് ആഹ്ലാദം
തിരൂര്‍:പട്ടര്‍നടക്കാവ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ അനധികൃതമായി കച്ചവടം നടത്തുകയായിരുന്ന വ്യാപാരികള്‍ക്കെതിരെയുളള വിധിയില്‍ തിരുനാവായ പഞ്ചായത്ത് യൂത്ത് ലീഗ് ആഹ്ലാദം പ്രകടിപ്പിച്ചു.യൂത്ത് ലീഗിന്റെ ഇടപെടലിനെതുര്‍ന്നാണ് തിരുനാവായ പഞ്ചായത്തിനു 12 ലക്ഷത്തോളം രൂപ വരുമാനമുണ്ടണ്ടാക്കാനായതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
അങ്ങാടിയിലെ ഗതാഗതകുരുക്കിനു പരിഹാരം തേടിയും വ്യാപാരികള്‍ അനധികൃതമായി പഞ്ചായത്ത് കടമുറികള്‍ കൈവശം വെച്ചതിനെതിരെയും യൂത്ത് ലീഗ് കോടതികയറുകയായിരുന്നു. തുടര്‍ന്നാണ് കടകള്‍ പൂട്ടുന്നതിനു കോടതി ഉത്തരവിട്ടത്. പിന്നീട് ലേലം നടത്താതെ വ്യാപാരികള്‍ക്ക് കടവിട്ടുനല്‍കാന്‍ സമ്മര്‍ദമുണ്ടണ്ടായപ്പോള്‍ യൂത്ത് ലീഗ് കോടതിയില്‍ റിട്ട് ഹരജിനല്‍കുകയാണുണ്ടണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."