ചന്ദ്രോല്‍സവം
#ജാവിദ് അഷ്‌റഫ്
ഭൂമിക്കു ചുറ്റും ചന്ദ്രന് ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ 27. 3 ദിവസങ്ങള്‍ വേണം.
=ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം തിരികെ ഭൂമിയില്‍ പതിക്കുന്നതാണ് നിലാവ്. സൂര്യന്റെ ദിശയില്‍ 12 ശതമാനമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് (അല്‍ബിഡോ). ചന്ദ്രന്റെ യഥാര്‍ഥ അല്‍ബിഡോ 7 ശതമാനമാണ്.
=ചന്ദ്രനിലെ ഉപരിതലം ബസാള്‍ട്ട് പോലെയുള്ള ശിലകളാല്‍ നിര്‍മിതമാണ്.
=സൂര്യന്‍ അസ്തമിക്കുന്ന സമയം ചന്ദ്രന്‍ ഉദിക്കുന്നതാണ് ഫുള്‍ മൂണ്‍
=ചന്ദ്രന്റെ ചാഞ്ചാട്ടമാണ് ലിബ്രേഷന്‍
=ചന്ദ്രന്റെ പ്രവര്‍ത്തനഫലമായി വേലിയേറ്റമുണ്ടാകാറുണ്ടല്ലോ. ഇതുപോലെ കരഭാഗത്തിനും വേലിയേറ്റമുണ്ടാകാറുണ്ട്.
=ചന്ദ്രോപരിതലം സ്പര്‍ശിച്ച ആദ്യത്തെ മനുഷ്യനിര്‍മിത വസ്തു- 1959 ല്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണ ലൂണ 2 ആണ്.
=ഭൂമിക്കു പുറത്ത് മനുഷ്യന്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ശൂന്യാകോശ ഗോളം ചന്ദ്രനാണ്.
=ഭൂമിയില്‍നിന്നു ചന്ദ്രനിലേക്ക് നഗ്ന നേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കുമ്പോള്‍ ദൃശ്യമാകുന്ന കറുത്ത പാടുകളെ മരിയ എന്നാണ് വിളിക്കുന്നത്. ഏറ്റവും ആഴം കൂടിയ മരിയ ആണ് മേരി ക്രൈസിയം
=ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങളാണ് ടെറേ
=ദൂരദര്‍ശിനി വഴി നോക്കുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ ഒരു കിലോ മീറ്ററോളം വ്യാസമുള്ള മൂവായിരത്തിലധികം ഗര്‍ത്തങ്ങള്‍ കാണാന്‍ സാധിക്കും.
=ചന്ദ്രനില്‍ അന്തരീക്ഷമില്ല. ഗുരുത്വാകര്‍ഷണം കുറഞ്ഞതിനാലാണ് ചന്ദ്രനില്‍ അന്തരീക്ഷം കുറഞ്ഞത്.
=സൗത്ത് പോള്‍ ഐകണ്‍ ബേസിന്‍ എന്ന ചന്ദ്രനിലെ ഗര്‍ത്തം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളിലൊന്നാണ്.
=ചന്ദ്രനിലെ കാന്തികക്ഷേത്രം ഭൂമിയേക്കാള്‍ താഴെയാണ്. ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ആയിരത്തിലൊന്നു മാത്രമാണ് ചന്ദ്രന്റെ കാന്തിക മണ്ഡലത്തിന്റെ ശക്തി.
=ചന്ദ്രഗ്രഹണം പൗര്‍ണമി ദിവസത്തിലാണ് നടക്കുന്നത്.
=ഗലീലിയോ ഗലീലി ആണ് ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ ആദ്യം നിരീക്ഷിച്ചത്.
=ചന്ദ്രനില്‍ ഇറങ്ങിയ ആദ്യത്തെ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ് ആണ്
=മനുഷ്യന്‍ 1969 ല്‍ ചന്ദ്രനിലിറങ്ങിയവാര്‍ത്ത കെട്ടുകഥയാണെന്ന് വാദിക്കുന്ന അനേകം പഠനങ്ങള്‍ ലോകത്തുണ്ടായിട്ടുണ്ട്.
=ഇതുവരെ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയ മനുഷ്യന്‍ എന്ന പദവി ജീന്‍ സെര്‍നാന് ആണ്.
=ഇന്ത്യയുടെ ചന്ദ്രഗവേഷണ പദ്ധതിയാണ് ചാന്ദ്രയാന്‍
=2018 ജൂലായ് 27 ന് സംഭവിച്ച ചന്ദ്രഗ്രഹണമാണ് സമീപകാലത്തുണ്ടായ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം.
=ഭൂമിയിലുള്ളവര്‍ക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. 1959 ല്‍ സോവിയറ്റ് വാഹനമായ ലൂണ 3 ആണ് ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രം ആദ്യം പകര്‍ത്തിയത്.
=ചന്ദ്രന്റെ പ്രായം 4500 കോടി വര്‍ഷം ആണ്
=ഉല്‍ക്കാപതനത്താല്‍ ചന്ദ്രനിലേക്ക് ഉല്‍ക്കകള്‍ പതിക്കുന്നതു മൂലമാണ് ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങള്‍.
=ഉല്‍ക്കാപതനം കൊണ്ട് ചന്ദ്രനിലുണ്ടാകുന്നചലനങ്ങളാണ് ചാന്ദ്രചലനങ്ങള്‍ അഥവാ മൂണ്‍ ക്വാക്ക്.
=ഫെബ്രുവരിയില്‍ ബ്ലൂ മൂണ്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
=ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ നീല്‍ ആംസ്‌ട്രോങിന്റെ വാക്കുകള്‍ 'ഛില ാെമഹഹ േെലു ളീൃ ാമി, ീില ഴശമി േഹലമു ളീൃ ാമിസശിറ' (മനുഷ്യന് ഒരു ചെറിയ കാല്‍ വയ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചു ചാട്ടം) എന്നാണ്
=മനുഷ്യനെ ചന്ദ്രനിലേയക്കുമെന്ന് പ്രതിജ്ഞ ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് - ജോണ്‍ എഫ് കെന്നഡി
=ഡേവിഡ് പേര്‍സിയും മേരി ബെന്നറ്റും രചിച്ച ഡാര്‍ക്ക് മൂണ്‍ എന്ന പുസ്തക പ്രകാരം അമേരിക്കയുടെ ചന്ദ്രയാത്ര നാടകം അരങ്ങേറിയത് നെവാഡാ മരുപ്രദേശത്താണ്
=അലൂമിനിയം, മഗ്നീഷ്യം, യുറേനിയം, ഇരുമ്പ്, ടൈറ്റാനിയം, കാല്‍സ്യം തുടങ്ങിയ വിരവധി മൂലകങ്ങള്‍ ചന്ദ്രനില്‍നിന്നു ലഭിച്ചിട്ടുണ്ട്.
=312 ദിവസമാണ് ചന്ദ്രയാന്‍ ചന്ദ്രനെ പ്രദക്ഷിണംവച്ചത്.
=ചന്ദ്രനിലേക്ക് ഭൂമിയില്‍നിന്നുള്ള ദൂരം 3,84,400 കി.മീ ആണ്
=ചന്ദ്രന്റെ ലാറ്റിന്‍ നാമം ലൂണ
=ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ നീല്‍ ആംസ്‌ട്രോങിന്റെ സഹയാത്രികന്‍ എഡ്വിന്‍ ആല്‍ഡ്രിന്‍
=ചന്ദ്രനില്‍ സഞ്ചാരികള്‍ വാഹനമോടിക്കാറുണ്ട് (ലൂണാര്‍ റോവര്‍). ആദ്യമായി വാഹനമോടിച്ചത് ജയിംസ് ഇര്‍വിന്‍
=ചന്ദ്രനിലെ ഏറ്റവും വലിയ പര്‍വതനിര മൊണ്ടെസ് റൂക്ക്
=അമേരിക്കയും സോവിയറ്റ് യൂണിയനും കഴിഞ്ഞാല്‍ ഒരു നിരീക്ഷണവാഹനത്തെ ചന്ദ്രനിലെത്തിച്ച രാജ്യം ജപ്പാന്‍
=ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍
=ഇന്ത്യ ചന്ദ്രനില്‍ ആദ്യമായി സ്ഥാപിച്ച സന്ദേശം ഇന്ത്യന്‍ പ്രസിഡന്റ് വി.വി.ഗിരിയുടേതാണ്.
=ഭൂമിയുടെ അല്‍ബിഡോ 35 ശതമാനമാണ്. ചന്ദ്രനില്‍നിന്നു നോക്കുമ്പോള്‍ ഭൂമി നന്നായി പ്രകാശിക്കുന്നൊരു ഗോളമാണ്.
=ചന്ദ്രന്‍ സൂര്യനില്‍നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോള്‍, ഭൂമി സൂര്യനുംചന്ദ്രനും ഇടയില്‍ വരുമ്പോഴാണ് ചന്ദ്രന്റെ പ്രകാശിക്കുന്ന വശം ഏറ്റവും നന്നായി കാണാന്‍ സാധിക്കുന്നത്. ഈ അവസ്ഥയാണ് പൗര്‍ണമി.
=സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരപഥത്തില്‍ ചന്ദ്രന്‍ സൂര്യനോട് ഏറ്റവും അടുത്തായിരിക്കുമ്പോള്‍ ചന്ദ്രന്റെ സൂര്യപ്രകാശമുള്ള വശം ഭൂമിയുടെ എതിര്‍വശത്തായിരിക്കുമ്പോള്‍ ചന്ദ്രന്‍ ഭൂമിയില്‍നിന്ന് ദൃശ്യമായിരിക്കില്ല. ഇതാണ് അമാവാസി.
=ഒരു അമാവാസിയില്‍നിന്ന് തൊട്ടടുത്ത അമാവസി വരെയുള്ള കാലായളവിനെയാണ് ചന്ദ്രമാസം എന്നു പറയുന്നത്. ഇത് 29 ദിവസം 12 മണിക്കൂര്‍ 44 മിനുട്ട് 2.8 സെക്കന്റ് എന്നു കണക്കാക്കിയിട്ടുണ്ട്.
=ചന്ദ്രനിലിറങ്ങാന്‍ ഭാഗ്യം ലഭിച്ച നിരവധി മനുഷ്യരുണ്ട്. എന്നാല്‍ ചന്ദ്രനെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ തിരിച്ച് വന്നവരുമുണ്ട്. അപ്പോളോ 8 ,10,13 തുടങ്ങിയ വാഹനങ്ങള്‍ക്കാണ് ഈ ദൗര്‍ഭാഗ്യമുണ്ടായത്.
=ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ചും ബാഹ്യഘടകങ്ങളെക്കുറിച്ചുമുള്ള ചാന്ദ്രപഠനമാണ് സെലനോഗ്രാഫി
= ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ക്ക് മഹാത്മാക്കളുടെ പേരുകള്‍ നല്‍കി ഗവേഷകര്‍ ആദരിക്കാറുണ്ട്. ഈ രീതിക്കു തുടക്കം കുറിച്ചത് ഇറ്റാലിയന്‍ വാന ശാസ്ത്രജ്ഞനായ ജിയോ വന്നി ബി.റിക്കിയോളിയാണ്.
=സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹമാണ് ചന്ദ്രന്‍.
=ചന്ദ്രനിലെ അന്തരീക്ഷ വാതകം പത്ത് ടണ്ണില്‍ താഴെ മാത്രമാണ്
=ചന്ദ്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട നിരവധി സിദ്ധാന്തങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്. ഫിഷന്‍, അക്രീഷന്‍, ട്രാപ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ.
=ഒരേക്കര്‍ സ്ഥലത്തിന് 15.99 ഡോളര്‍ നിശ്ചയിച്ച് ചന്ദ്രനിലെ സ്ഥലം തട്ടിപ്പ് വില്‍പ്പന നടത്തിയ ആളാണ് അമേരിക്കക്കാരനായ ഡെന്നിസ് ഹോപ്‌സ്.
=വേലിയേറ്റ പ്രഭാവ സ്വാധീനത്താല്‍ ഭൂമിയുടെ ബാഹ്യാവരണം അടര്‍ന്നു മാറിയുണ്ടായതാണ് ചന്ദ്രന്‍ എന്നാണ് ഫിഷന്‍ സിദ്ധാന്തം പറയുന്നത്
=ചന്ദ്രനിലെ പ്രശാന്തിയുടെ സമുദ്രം (സീ ഓഫ് ട്രാന്‍കോളി) എന്ന ഭാഗത്താണ് ആംസ്‌ട്രോങും സഹയാത്രികരും കാലുകുത്തിയത്.
=ചന്ദ്രനില്‍ പകല്‍ സമയത്ത് താപനില ശരാശരി 107 ഡിഗ്രി സെല്‍ഷ്യസും രാത്രി -157 ഡിഗ്രി സെല്‍ഷ്യസുമാണ്. മദ്ധ്യരേഖാ പ്രദേശത്ത് പകലില്‍ 127 ഡിഗ്രി സെല്‍ഷ്യസും രാത്രി -173 ഡിഗ്രി സെല്‍ഷ്യസുമാണ്.
=മനുഷ്യന്‍ കീഴടക്കിയ ആദ്യത്തെ ആകാശഗോളം ചന്ദ്രനാണ്
=ചന്ദ്രോപരിതലത്തിലെ ചരലും മണ്ണും കലര്‍ന്ന പാളി അറിയപ്പെടുന്നത് റിഗോലിത്ത് എന്നാണ്
=ചന്ദ്രനില്‍ വായുവില്ലാത്തതിനാല്‍ ശബ്ദത്തിന് സഞ്ചരിക്കാനാവില്ല
=ചന്ദ്രവ്യാസം 3476 കി.മി ആണ്. ചന്ദ്രന്റെ വലിപ്പം ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ വരൂ. ചന്ദ്രന്റെ ഉപരിതല വിസ്തൃതി 9400 കോടി ഏക്കറാണ്
=ചന്ദ്രനില്‍ കാറ്റില്ലാത്തതിനാല്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ വര്‍ഷങ്ങളോളം അങ്ങനെ തന്നെ നിലനില്‍ക്കും
=1883 ല്‍ ക്രാക്കത്തോവ അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് ആ പ്രദേശത്തുള്ളവര്‍ നീലനിറത്തിലാണ് ചന്ദ്രനെ ദര്‍ശിച്ചത്
=അമാവാസി കഴിഞ്ഞു വരുന്ന അര്‍ധചന്ദ്രന് പൂര്‍ണ ചന്ദ്രന്റെ പതിനൊന്നില്‍ ഒരുഭാഗം മാത്രമേ പ്രകാശമുണ്ടാകുകയുള്ളൂ
=ചന്ദ്രനിലെ ഒരു മണിക്കൂറിനെ ലൂണവര്‍ (ചാന്ദ്രമണിക്കൂര്‍ ) എന്നാണ് പറയുന്നത്. ഇതിനെ ഡെസി ലൂണവര്‍, സെന്റി ലൂണവര്‍, മില്ലി ലൂണവര്‍ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
=അനോമലിസ്റ്റിക്, നോഡിക്കല്‍, സിഡ്രിയല്‍, സിനോഡിക്കല്‍ എന്നിങ്ങനെ ചാന്ദ്രമാസങ്ങളെ വിവിധ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നാലായി തരം തിരിച്ചിട്ടുണ്ട്
=ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ഏകദേശം 1.3 സെക്കന്റുകള്‍ എടുക്കുന്നു.
=രാത്രി വെളിച്ചത്തിനായി കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയ രാജ്യമാണ് ചൈന.
=ഭൂമിയില്‍ മുപ്പതു കിലോ ഭാരമുള്ളയാള്‍ ചന്ദ്രനിലെത്തിയാല്‍ ഭാരം വെറും അഞ്ചു കിലോ മാത്രമായിരിക്കും.
=പൂര്‍ണഗ്രഹണസമയത്ത് ഭൗമാന്തരീക്ഷത്തിന്റെ പ്രത്യേകത കാരണം ചന്ദ്രബിംബം ചുവപ്പുകലര്‍ന്ന ഓറഞ്ച് നിറത്തിലാകും. ഇതാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കൂടി കടന്നു പോകുന്ന പ്രകാശ തരംഗ പാതയ്ക്ക് അപവര്‍ത്തനം സംഭവിക്കുന്നതിനാല്‍ തരംഗ ദൈര്‍ഘ്യം കൂടിയ ചുവപ്പ് ,ഓറഞ്ച് രശ്മികള്‍ മാത്രം ചന്ദ്രനിലെത്തുന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്.
=പൂര്‍ണചന്ദ്രന്‍ ഭൂമിയുമായി വളേെരറെ അടുത്തു വരുന്ന പ്രതിഭാസമാണ് സൂപ്പര്‍ മൂണ്‍. ഒരു മാസത്തിലെ രണ്ടാമത്തെ പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂ മൂണ്‍ എന്നു അറിയപ്പെടുന്നത്.
=നഗ്നനേത്രങ്ങള്‍ക്കൊണ്ടുള്ള ചന്ദ്രഗ്രഹണ നിരീക്ഷണം സുരക്ഷിതമാണ്
=ജൂലായ് 21 ചാന്ദ്ര ദിനമായി ആചരിക്കുന്നു.
=ചന്ദ്രന്റെ ഉപരിതലത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഭൂമിയില്‍നിന്നു ദൃശ്യമാകുന്ന വശമാണ് നിയര്‍ സൈഡ്. മറുവശമാണ് ഫാര്‍ സൈഡ്
=അലന്‍ ഷെപ്പേഡ് ആണ് ചന്ദ്രനിലിറങ്ങിയ ഏറ്റവുംപ്രായം കൂടിയ യാത്രികന്‍.
= ചന്ദ്രനില്‍ പതാക നാട്ടിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ
=1957 ല്‍ സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച സ്ഫുട്‌നിക് ആണ് ചാന്ദ്രഗവേഷണങ്ങള്‍ക്കു തുടക്കം കുറിച്ചത്.
=അടിഞ്ഞു ചേരലിലൂടെ അടുത്തടുത്തായി ഉണ്ടായതാണ് ചന്ദ്രന്‍ എന്ന് അക്രീഷന്‍ സിദ്ധാന്തവും സൗരയൂഥത്തിലെ ഒരു ഗ്രഹമായി പിറവി കൊണ്ട ചന്ദ്രനെ ഭൂമി ആകര്‍ഷണ ബലം കൊണ്ട് പിടിച്ചെടുത്തതാണെന്ന് ട്രാപ് സിദ്ധാന്തവും പ്രസ്താവിക്കുന്നു.
=ചാന്ദ്രദൗത്യത്തിനായുള്ള റഷ്യന്‍ വാഹനമാണ് ലൂണ. എന്നാല്‍ ലൂണാര്‍ ഓര്‍ബിറ്റല്‍ അമേരിക്കയുടെ ചാന്ദ്ര ദൗത്യവാഹന പരമ്പരയാണ്
=ഡെയ്ഡാലസ് ചന്ദ്രോപരിതലത്തിലെ ഒരു ഗര്‍ത്തമാണ്
=അപ്പോളോ ദൗത്യത്തിലൂടെ ചന്ദ്രനില്‍ 12 യാത്രികര്‍ കാലു കുത്തി
=ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ മറികടക്കാന്‍ സെക്കന്റില്‍ 2.38 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചാല്‍ മതി. ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ മറികടക്കാന്‍ സെക്കന്റില്‍ 8 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്.
=ചന്ദ്രനില്‍ മഞ്ഞുകണങ്ങള്‍ കണ്ടെത്തിയ ഉപഗ്രഹമാണ് ക്ലെമന്റീന്‍
=വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍ എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ അര്‍ഥം വളരെ അപൂര്‍വം എന്നാണ്.
=ചന്ദ്രന്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ആദ്യം പറഞ്ഞത് ഗ്രീക്ക് ചിന്തകനായ അനക്‌സാഗൊരാസ് ആണ്
=ഒരു മാസത്തില്‍ തന്നെ രണ്ടാമതും പൂര്‍ണ ചന്ദ്രന്‍ വരാനുള്ള സാധ്യത അപൂര്‍വമാണ്. രണ്ടോ മൂന്നോ വര്‍ഷത്തില്‍ ഒരിക്കലാണിത് സംഭവിക്കാറുള്ളത്.
=പൂര്‍ണ ചന്ദ്രന് അര്‍ധചന്ദ്രനേക്കാള്‍ ഒമ്പതിരട്ടി പ്രകാശം കൂടുതലാണ്
=വായു മണ്ഡലമില്ലാത്തതിനാല്‍ ചന്ദ്രനിലെ ആകാശം എപ്പോഴും ഇരുണ്ടാണ് നില്‍ക്കുന്നത്.
=ചന്ദ്രനില്‍ കൂടുതലായും കാണപ്പെടുന്ന ബസാള്‍ട്ട് ശില അഗ്നിപര്‍വത സ്‌ഫോടനം മൂലമുണ്ടാകുന്ന പദാര്‍ഥങ്ങളിലൊന്നാണ്.
=ചന്ദ്രന്‍ മിനുസമാര്‍ന്ന ഗോളമല്ലെന്ന് ആദ്യം പ്രവചിച്ചത് ഗലീലിയോ ആണ്
=സൂര്യ ഗ്രഹണത്തേക്കാള്‍ ചന്ദ്രഗ്രഹണം കൂടുതല്‍ ഭാഗങ്ങളില്‍ ദൃശ്യമാകും
=ചന്ദ്രന്റെ പ്രദക്ഷിണപഥം ദീര്‍ഘവൃത്താകൃതിയിലായതിനാല്‍ ചന്ദ്രന്റെ കറക്കത്തിന് ഓരോ ഭാഗത്തും ഒരോ വേഗമാണ്
=ചന്ദ്രന്‍ മുഴുവന്‍ ഒരുകാലത്ത് മാഗ്മ സമുദ്രമായിരുന്നെന്ന് ഗവേഷകര്‍ക്ക് അഭിപ്രായമുണ്ട്.
=ലൂണാര്‍ പ്രോസ്‌പെക്ടര്‍ പഠനം ആദ്യകാലത്ത് തന്നെ ജലത്തെക്കുറിച്ച് സൂചന നല്‍കി . അപ്പോളോ 15 എന്ന ബഹിരാകാശയാനം 2008 ജൂലൈയില്‍ ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തി. ചാന്ദ്രയാനിലൂടെയാണ് ചന്ദ്രനിലെ ജലത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്.
=മോണ്‍സ് ഹൈഗെന്‍സ് ചന്ദ്രനിലെ ഉയരം കൂടിയ പര്‍വതമാണ്.
=ചാള്‍സ് ഡ്യൂക്കാണ് ചന്ദ്രനിലറങ്ങിയഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
=ചന്ദ്രനില്‍നിന്നു നോക്കിയാല്‍ ഭൂമിയില്‍നിന്നുള്ള ഒരു മനുഷ്യനിര്‍മിത വസ്തുവിനേയും തിരിച്ചറിയാന്‍ സാധിക്കില്ല. ചന്ദ്രനില്‍നിന്നു ഭൂമിയിലേക്ക് നോക്കിയാല്‍ ചൈനയിലെ വന്‍മതില്‍ കാണാനാകില്ലെന്നാണ് ഗവേഷക വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."