എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അസഭ്യം പറഞ്ഞിട്ടും നടപടിയില്ല
പൊന്നാനി : പൊന്നാനി എം ഇ എസ് കോളജില്‍ നിന്നും കഴിഞ്ഞ വര്‍ഷം പുറത്താക്കിയ എസ് എഫ് ഐ പ്രവര്‍ത്തകന്‍ പെണ്‍കുട്ടിയോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി . പെണ്‍കുട്ടി പരാതി നല്‍കിയിട്ടും മൊഴിയെടുക്കാന്‍ പോലും പൊലിസ് തയ്യാറായില്ല.
കഴിഞ്ഞ വര്‍ഷം കോളജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് പുറത്താക്കിയ ഷഫീഖാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് . പുറത്താക്കിയിട്ടും ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കം മുതല്‍ ഷഫീഖ് കോളജില്‍ എത്താറുണ്ട് .ഒരാഴ്ച മുന്‍പ് ടീച്ചറോട് മോശമായി പെരുമാറിയതായി പരാതി ഉയര്‍ന്നിരുന്നു .
എന്നാല്‍ ഇതില്‍ പരാതി നല്‍കാന്‍ അനുവദിക്കാതെ ഷഫീഖില്‍ നിന്ന് മാപ്പ് എഴുതി വാങ്ങിക്കുകയാണ് ചെയ്തത് . ഇതില്‍ വലതുപക്ഷ അധ്യാപക സംഘടന കനത്ത പ്രതിഷേധത്തിലാണ് . അച്ചടക്കരാഹിത്യത്തിന് കോളേജില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ഥി കോളജിനകത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടും പ്രിന്‍സിപ്പല്‍ ശക്തമായ നടപടിയെടുക്കാത്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."