ജ്യൂസ് വൃത്തിയായി നല്‍കൂ; ഇല്ലെങ്കില്‍ പൂട്ട് വീഴും
പൊന്നാനി: വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് കടകളെ നിയന്ത്രിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി ശക്തമാക്കുന്നു. ഗുണനിലവാരമില്ലാത്ത ജ്യൂസ് കഴിച്ച് അസ്വസ്ഥതയുണ്ടാവുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി വരുന്നത് . വരും ദിവസങ്ങളില്‍ കടകളില്‍ പരിശോധന ശക്തമാക്കും . വൃത്തിയും ഗുണനിലവാരവുമില്ലാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കും. ഉടമകളുടെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കുകയും ചെയ്യും. കടകളില്‍ പാല് , പഴം , ഐസ് എന്നിവ ഗുണനിലവാരം ഉറപ്പ് വരുത്തിയത് മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂ.
ഫ്രിഡ്ജ് വൃത്തിയായിരിക്കണം. പാല് കവറില്‍ കട്ടിയായി വെക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നശിപ്പിച്ച് കളയും. ഐസ് തെര്‍മോകോള്‍ പെട്ടിയില്‍ സൂക്ഷിക്കുവാന്‍ അനുവദിക്കില്ല. നിലവാരം കുറഞ്ഞ പാലും പരിശോധന വിധേയമാക്കും. വെള്ളം റീജ്യണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധിച്ച് ഫലം കടയില്‍ സൂക്ഷിക്കണം .
ജീവനക്കാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പ്രധാനമാണ് . സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ നടപടിയെടുക്കും . മിക്സിയും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട് . പല്ലി , പാറ്റ , ഈച്ച തുടങ്ങിയവയെ നിയന്ത്രിച്ചില്ലെങ്കിലും നടപടിയുണ്ടാകും .
മിക്ക കടകളിലും പഴങ്ങള്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കൈകാര്യം ചെയ്യുന്നത് . കേടായ പഴങ്ങള്‍ ജ്യൂസാക്കാന്‍ ഉപയോഗിക്കുന്നവരും കുറവല്ല . ഇതിനെതിരെ നടപടി ശക്തമാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."