മൊബൈല്‍ ഫോണിലൂടെ എങ്ങനെ റെയില്വ്വേയ്ക്ക് പരാതി നല്‍കാം
ന്യൂഡല്‍ഹി: റെയില്വ്വേയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാന്‍ പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് മന്ത്രാലയം. 'റെയില്‍ മദദ്' എന്നു പേരിട്ടിരിക്കുന്ന ആപ്പിലൂടെ റെയില്വ്വേയുമായി ബന്ധപ്പെട്ട എന്ത് പരാതികളും സമര്‍പ്പിക്കാനും പരിഹാരം കാണാനുമാവും.
ആപ്പിനെക്കൂടാതെ ഓണ്‍ലൈനിലും പരാതികള്‍ സമര്‍പ്പിക്കാം. ഇതാദ്യമായാണ് റെയില്‍വ്വേ പരാതി പരിഹാര സെല്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നത്.
പരാതികള്‍ നല്കിയാല് അതിന്റെ അവസ്ഥ ട്രാക്ക് ചെയ്യാനും സാധിക്കും. പരാതി നിയന്ത്രണത്തിന് അധികൃതരെ കൂടുതല്‍ സഹായിക്കും വിധത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്. കടലാസ് പരാതിയില്‍ വരുന്ന കാലതാമസവും പരിഹാരമില്ലായ്മയും ഇല്ലാതാക്കാനാവുമെന്നാണ് റയില്വ്വേയുടെ അവകാശവാദം.
എന്നാല്‍ ട്രാക്കിങ് സംവിധാനം ആപ്പില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് നിരവധി പേര് ആപ്പിനു താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ റെയില്വ്വേയുടെ വിശദീകരണം ലഭ്യമായിട്ടില്ല.
ആപ്പില്‍ നിന്ന് ചൈല്‍ഡ് ലൈന്‍, പൊലിസ് തുടങ്ങി അത്യാവശ്യ നമ്പറുകളും ലഭിക്കും. ഉടനടി കോള്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഐ.ആര്.സി.ടി.സിയുടെ വെബ്സൈറ്റില്‍ കാര്യമായ മാറ്റം വരുത്തിയതിനു പിന്നാലെയാണ് ആപ്പും പുറത്തിറക്കിയത്. അന്താരാഷ്ട്ര ടൂറിസം വെബ്സൈറ്റുകള്‍ക്കൊപ്പം നില്ക്കാവുന്ന രൂപഭംഗിയോടെയും നാവിഗേഷനോടെയുമാണ് ഇപ്പോള്‍ ഈ വെബ്സൈറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."