ശുജാഅത്ത് ബുഖാരിയെ കൊല്ലാന്‍ പദ്ധതിയിട്ടത് പാകിസ്താനില്‍ നിന്ന്, ലഷ്കറേ ത്വയ്ബ നടപ്പിലാക്കി: ജമ്മു പൊലിസ്
ശ്രീനഗര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ശുജാഅത്ത് ബുഖാരിയെ കൊല്ലാന്‍ പദ്ധതിയിട്ടത് പാകിസ്താനില്‍ നിന്നാണെന്ന് ജമ്മു കശ്മീര്‍ പൊലിസ്. ഇക്കാര്യത്തില്‍ ശക്തമായ തെളിവുണ്ടെന്ന് ഐ.ജി എസ്.പി പാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗൂഢാലോചന നടപ്പിലാക്കിയത് തീവ്രവാദ സംഘടനയായ ലഷ്കറേ ത്വയ്ബയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു പ്രതികളുടെ പേരും ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. അനതന്ത്നാഗില് നിന്നുള്ള ആസാദ് അഹമ്മദ് മാലിക്, സജ്ജാദ് ഗുല്‍, മുസാഫര്‍ അഹമ്മദ് ഭട്ട്, നവീദ് ജാട്ട് എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. സജ്ജാദ് ഗുല്‍ ഇപ്പോള്‍ പാകിസ്താനിലാണ്.
ജൂണ്‍ 14ന് ശ്രീനഗറിലാണ് റൈസിങ് കശ്മീരിന്റെ എഡിറ്ററായ ശുജാഅത്ത് ബുഖാരി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്ന് അക്രമികളുടെ സി.സി.ടി.വി ദൃശ്യം പൊലിസ് പുറത്തുവിട്ടിരുന്നു.
ശുജാഅത്തിനെ വധിക്കാന്‍ സോഷ്യല്‍മീഡിയ ഉപയോഗിച്ചുവെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
2003 ല്‍ സജ്ജാദിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2016ല്‍ ജമ്മു കശ്മീര്‍ പൊലിസും അറസ്റ്റ് ചെയ്തു. 2016 മാര്‍ച്ചില്‍ രാജ്യംവിടുകയും ചെയ്തു. അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐ.ജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."