HOME
DETAILS

സ്ത്രീധന സ്വത്ത് നഷ്ടപ്പെടുമെന്ന ഭയം

  
backup
May 28 2020 | 01:05 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a7%e0%b4%a8-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa


കൊല്ലം: വിവാഹമോചനത്തിന് തയാറാകണമെന്ന ഉത്രയുടെ രക്ഷിതാക്കളുടെ ആവശ്യമാണ് അതിക്രൂരമായ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് സൂരജിന്റെ കുറ്റസമ്മതം. വിവാഹമോചനത്തിന് സമ്മതിച്ചാല്‍ സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും കാറും പോക്കറ്റ് മണിയും സ്വത്തുക്കളും നഷ്ടപ്പെടുമെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു.
പണത്തിന്റെ ആവശ്യത്തിന് ഭര്‍തൃഗൃഹത്തില്‍ മകള്‍ ഉത്ര മാനസിക-ശാരീരിക പീഡനം അനുഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം കുടുംബം ആഗ്രഹിച്ചതും സൂരജിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്തതും.
എന്നാല്‍, വിവാഹമോചനത്തെ സൂരജ് എതിര്‍ത്തു. ഉത്രയുടെ പേരിലുള്ള സ്വത്തും പണവുമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. കുടുംബ ഓഹരിയായി ഉത്രയ്ക്ക് ലഭിക്കുന്ന മൂന്നര ഏക്കര്‍ ഭൂമിയും ഉത്രയുടെ മാതാവ് മണിമേഖല സര്‍വിസില്‍നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഷെയറിലും സൂരജ് നോട്ടമിട്ടിരുന്നു.
ഉത്ര ഇല്ലാതാവുകയും സ്വത്തുക്കള്‍ മുഴുവന്‍ കുഞ്ഞിന്റെ പേരിലേക്ക് മാറുകയും അവ നോക്കിനടത്തുകയുമായിരുന്നു പ്രതിയുടെ മനസിലിരിപ്പ്.
വിവാഹമോചനം നടന്നാല്‍ സ്വത്ത് വിനയോഗിക്കല്‍ മോഹം പൊലിയും. കൂടാതെ, ഇതുവരെ കൈപ്പറ്റിയിട്ടുള്ള സ്വത്തുക്കളും പണവും സ്വര്‍ണവും തിരികെ നല്‍കേണ്ടിയും വരും. പലവട്ടം ഉത്രയെ പറക്കോട്ടെ വീട്ടില്‍ സൂരജ് മര്‍ദിച്ചിരുന്നു.
പണം ആവശ്യമുള്ളപ്പോള്‍ ഭാര്യയെ ഉപദ്രവിക്കുന്നതായിരുന്നു ഇയാളുടെ സ്വഭാവമെന്ന് ഉത്രയുടെ മാതാപിതാക്കളായ വിജയസേനനും മണിമേഖലയും പറഞ്ഞു.
ഉത്രയെ ആദ്യം പാമ്പുകടിച്ച മാര്‍ച്ച് രണ്ടിന് രാവിലെ അടൂര്‍ ഫെഡറല്‍ ബാങ്കില്‍ ഉത്രയുടെ സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ തുറന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ 21 പവന്‍ സ്വര്‍ണം ഉത്രയുടെ രക്ഷിതാക്കള്‍ തിരികെ വാങ്ങിയതായും സൂചനയുണ്ട്.
ഉത്രയുടെ മകന്‍ ധ്രുവിന്റെ ചരടുകെട്ടിന് ലഭിച്ച 12 പവന്‍ സ്വര്‍ണവും സൂരജിന്റെ കൈവശമാണെന്ന വിവരവും പൊലിസ് അന്വേഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  15 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  15 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  15 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  16 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  16 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago