HOME
DETAILS
MAL
ട്രൂകോളറില്നിന്ന് 4.75 കോടി ആളുകളുടെ ഡാറ്റ ചോര്‍ന്നു?
backup
May 28 2020 | 01:05 AM
മുംബൈ: ഫോണ്‍ ഡയരക്ടറി ആപ്ലിക്കേഷനായ ട്രേൂകോളറില്നിന്ന് 4.75 കോടി ഇന്ത്യക്കാരുടെ ഡാറ്റ ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്.
ഇത്തരത്തില്‍ ചോര്‍ന്ന ഡാറ്റ ചില സൈറ്റുകളില്‍ 75,000 രൂപയ്ക്കുവരെ വില്പനയ്ക്കു ലഭ്യമാണെന്നും ഓണ്‍ലൈന്‍ ഇന്റലിജന്‍സ് സ്ഥാപനമായ സൈബിള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ട്രേൂകോളര് ഇതു നിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2019 മുതലുള്ള ട്രേൂകോളര് ഡാറ്റകള്‍ വില്പനയ്ക്കു ലഭ്യമാണെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങള്‍, നഗരങ്ങള്‍ എന്നിവ തിരിച്ച് ഇവയുടെ വിവിധ കാറ്റഗറികള്‍ ലഭ്യമാണെന്നും വാര്‍ത്തയില്‍ പറയുന്നു.
ഫോണ്‍ നമ്പര്‍, ഉപയോക്താവിന്റെ പേര്, സ്ത്രീയോ പുരുഷനോ എന്നത്, ഇ-മെയില്‍ ഐ.ഡി, ഫേസ്ബുക്ക് ഐ.ഡി തുടങ്ങിയവ ഇത്തരത്തില്‍ ലഭ്യമാണെന്നാണ് വിവരം. നേരത്തേയും ട്രൂകോളറിനെതിരേ ഇത്തരത്തില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."