കരവിരുതില്‍ നന്മയുടെ ഗ്രാമം സൃഷ്ടിച്ച് അവാര്‍ഡ് തിളക്കത്തില്‍ കാവീട് ഗ്രാമം
ഗുരുവായൂര്‍: സിനിമക്കായി ചാക്കും മരവും കളിമണ്ണും ഉപയോഗിച്ച് ഇന്ദുലാല്‍ പുതിയൊരു ഗ്രാമം സൃഷ്ടിച്ചു. സത്യസന്ധരായ ജനങ്ങള്‍ താമസിക്കുന്ന നന്മയുടെ ഗ്രാമം. ആ ഗ്രാമത്തിന്റെ ശില്പിയെത്തേടിയാണു മികച്ച കലാസംവിധായകനുള്ള അവാര്‍ഡ് കാവീടെന്ന കൊച്ചുഗ്രാമത്തിലെത്തിയത്.
ഇന്ദുലാല്‍ കാവീടെന്ന യുവപ്രതിഭക്ക് അര്‍ഹതയുള്ള അംഗീകാരമാണ് സംസ്ഥാന അവാര്‍ഡ്. ദേശീയ പുരസ്കാരം നേടിയ സംവിധായകന് പ്രിയദര്‍ശന്റെ 'ഞാന്‍ നിന്നോടുകൂടെയുണ്ട്' എന്ന സിനിമയ്ക്കായാണ് ഇന്ദുലാല്‍ പുതിയൊരു ഗ്രാമം മെനഞ്ഞത്. മധ്യപ്രദേശിലെ ചിന്തുവാടയില് വിജനമായ ഒരിടത്തു വീടുകളും അങ്ങാടിയുമുള്ള ഗ്രാമം നിര്‍മിക്കുകയായിരുന്നു. എവിടെയും കാണാത്ത ഗ്രാമമാവണം എന്ന സംവിധായകന്റെ താല്പര്യം യാഥാര്‍ഥ്യമാക്കുക ഒരു വെല്ലുവിളിയായിരുന്നെന്നും മറ്റൊരു ഗ്രാമത്തോടും സാമ്യമില്ലാത്ത ഗ്രാമമാണു സൃഷ്ടിച്ചതെന്ന് ഇന്ദുലാല്‍ പറഞ്ഞു. ഇതിനായി സൈക്കിളുകള്‍ പോലും രൂപമാറ്റം വരുത്തി.
ഇരുപതോളം കലാകാരന്മാരുടെ പ്രയത്നത്തിലാണു സിനിമയ്ക്കായി വിവിധ സെറ്റിട്ടത്. സ്വതന്ത്ര സംവിധായകനായി പുറത്തിറങ്ങിയ ആദ്യചിത്രത്തിനു തന്നെ അവാര്‍ഡ് കിട്ടിയ സന്തോഷത്തിലാണ് ഇന്ദുലാല്‍. ആദ്യം കലാസംവിധാനം നടത്തിയ 'ബോംബെ മിഠായി' എന്ന സിനിമ പുറത്തിറങ്ങിയിട്ടില്ല. ഇരുപത്തഞ്ചിലധികം സിനിമകളില്‍ കലാസംവിധാന സഹായിയായിട്ടുണ്ട് ഇന്ദുലാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."