കൊലപാതക രാഷ്ട്രീയത്തിനും ഗുണ്ടാ-മാഫിയ വാഴ്ചയ്ക്കുമെതിരേ സി.പി.ഐ സത്യഗ്രഹം
തൃശൂര്‍: ജില്ലയിലെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊലപാതക രാഷ്ട്രീയത്തിനും ഗുണ്ടാ-മാഫിയ വാഴ്ചയ്ക്കുമെതിരേ സി.പി.ഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 14നു തൃശൂര്‍ നഗരത്തില്‍ സായാഹ്നസത്യഗ്രഹം സംഘടിപ്പിക്കും. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ പേരില്‍ ജില്ലയില്‍ ഇതിനകം മൂന്നുപേര്‍ കൊലചെയ്യപ്പെടുകയും ഗ്രൂപ്പ്‌വഴക്ക് എല്ലാ പരിധിയും ലംഘിച്ചു തെരുവിലെത്തിയിരിക്കുകയുമാണ്.
കോണ്‍ഗ്രസിനകത്തെ ആഭ്യന്തര പ്രശ്‌നം എന്നതില്‍ കവിഞ്ഞ് ഒരു സാമൂഹ്യപ്രശ്‌നമായി കൊലപാതകരാഷ്ട്രീയം വളര്‍ന്നുകഴിഞ്ഞു. ഗുണ്ടാ-മാഫിയ വാഴ്ചയുടെ ഭാഗമായാണ് ഇത്തരം സാമൂഹ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നതെന്നു ജില്ലാ നേതാക്കള്‍ പറഞ്ഞു. ജില്ലയുടെ തീരദേശം മൊത്തത്തില്‍ ലഹരിമാഫിയകളുടെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞു. ലഹരിക്കടത്തും ലഹരിക്കച്ചവടവും തുടര്‍ന്നുള്ള കൊലപാതകങ്ങളും ഗുണ്ടാവാഴ്ചയും പതിവായിരിക്കുന്നു. ഇവിടെ പൊലിസ് നിഷ്‌ക്രിയമാണെന്നാണു പൊതുജനങ്ങളുടെ അഭിപ്രായം. ഭരണാധികാരികള്‍ പരസ്പരം ചേരിതിരിഞ്ഞു നില്‍ക്കുന്നതു സ്ഥിതി കൂടുതല്‍ വഷളാക്കാനാണു സഹായിക്കുന്നത്. ഈ സാഹചര്യത്തിലാണ് സായാഹ്നസത്യഗ്രഹം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് അറിയിച്ചു.
സംസ്ഥാന എക്‌സി.അംഗം സി.എന്‍ ജയദേവന്‍ എം.പി സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. കെ.പി രാജേന്ദ്രന്‍, അഡ്വ. വി.എസ് സുനില്‍കുമാര്‍ എം.എല്‍.എ, അഡ്വ. കെ രാജന്‍, കെ.കെ വത്സരാജ്, അഡ്വ. ടി.ആര്‍ രമേഷ്‌കുമാര്‍, പി ബാലചന്ദ്രന്‍, ഗീത ഗോപി എം.എല്‍.എ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."