ബുദ്ധിയുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ തുടരാനാകില്ല: വെങ്കയ്യനായിഡു
തിരുവനന്തപുരം: ബുദ്ധിയുള്ള നേതാക്കള്‍ക്ക് മുങ്ങികൊണ്ടിരിക്കുന്ന കപ്പലായ കോണ്‍ഗ്രസില്‍ തുടരാനാകില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി എം.വെങ്കയ്യനായിഡു. ആരെയെങ്കിലും ബി.ജെ.പിയില്‍ എത്തിക്കാന്‍ പാര്‍ട്ടി മുന്‍കൈ എടുത്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശശി തരൂര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നത് ഊഹാപോഹം മാത്രമാണ്. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ശ്രമം നടത്തും. അതിന്റെ പേരില്‍ ന്യൂനപക്ഷ പ്രീണനം നടത്തില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും നീതി ലഭ്യമാക്കുകയാണ് ലക്ഷ്യം. ദേശീയ ജനാധിപത്യ സഖ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ 65 ശതമാനവും ഭരിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യമാണ്. ഇതിന്റെ വ്യാപ്തി കൂട്ടുകയാണ് ലക്ഷ്യം.
ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരേ കോണ്‍ഗ്രസ് രംഗത്ത് വരുന്നത് ബാലിശമാണ്. ജയിക്കുമ്പോള്‍ വോട്ടിങ് യന്ത്രം മികച്ചതും തോല്‍ക്കുമ്പോള്‍ മോശവുമാകുന്നത് ഇരട്ടത്താപ്പാണ്. പരാതിയുള്ളവര്‍ അത് തെളിയിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി സ്വീകരിക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."