HOME
DETAILS
MAL
ഭിന്നത സ്വാഭാവികമെന്ന് ഉഴവൂര്‍ വിജയന്
backup
April 13 2017 | 23:04 PM
കൊച്ചി : ഇടതുമുന്നണിക്കുള്ളില്‍ അഭിപ്രായഭിന്നത സ്വാഭാവികമാണെന്നും സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുമെന്നും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. പാര്‍ട്ടികളാകുമ്പോള്‍ അഭിപ്രായഭിന്നത ഉണ്ടാകും. അത് ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന് മികച്ച മുഖ്യമന്ത്രിയാണെന്ന് തന്നെയാണ് തന്റെ അഭിപ്രായം. എന്‍.സി.പിയില്‍ യാതൊരു അഭിപ്രായഭിന്നതയുമില്ല. മന്ത്രിക്കെതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍ മിനിട്ടുകള്‍ക്കുള്ളില്‍ തീരുമാനമെടുത്ത് മന്ത്രി രാജിവെയ്ക്കുകയും യാതൊരു ഭിന്നതയുമില്ലാതെ പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞ നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."